ADVERTISEMENT

ഇൻക്യുബേഷൻ പ്രോഗ്രാം;കൽപറ്റ ∙ വ്യവസായ വാണിജ്യ വകുപ്പ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഇൻക്യുബേഷൻ സെന്ററിൽ ആരംഭിക്കുന്ന ഇൻക്യുബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ റജിസ്റ്റർ ചെയ്ത സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർക്കും അപേക്ഷിക്കാം.  3 ന് അകം www.kied.info/incubationൽ അപേക്ഷ നൽകണം.  9567538749.

വനിതാ രത്‌നംപുരസ്‌കാരം
കൽപറ്റ ∙  വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വനിതകൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വനിതാ രത്നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫിസർക്ക് 5ന് അകം നൽകണം.  വിവരങ്ങൾ www.schemes.wcd.kerala.gov.in സൈറ്റിൽ.  04936-296362

ഗതാഗതം നിരോധിച്ചു
കൽപറ്റ ∙ ആനപ്പാലം എസ്പി ഓഫിസ് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ 10 വരെ ഗതാഗതം നിരോധിച്ചു.

അധ്യാപക ഒഴിവ് 
മാനന്തവാടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.  കൂടിക്കാഴ്ച നാളെ രാവിലെ 11 ന്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com