ADVERTISEMENT

മാനന്തവാടി∙ തലപ്പുഴയിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനുശേഷം പൊലീസ് പിടികൂടി. കൊമ്മയാട്, പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റ്യനെയാണ് (49) കണ്ണൂര്‍ ഉളിക്കലില്‍ വച്ച് തലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

2005ൽ പേര്യ നാൽപ്പത്തിരണ്ടാം മൈലിലാണ് കേസിനാസ്പദമായ സംഭവം. ഒന്നര വയസ്സുള്ള കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ബിജുവിന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസില്‍ 90 ദിവസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങിയത്. അവിടെ രണ്ടു വര്‍ഷം റബ്ബര്‍ പ്ലാന്റേഷനില്‍ ജോലി ചെയ്തശേഷം ഇയാളുടെ ബന്ധുക്കള്‍ ഉളള ഉളിക്കലില്‍ എത്തി ഒരു ഫാമില്‍ ജോലി ചെയ്തുവരുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com