വയനാട് ജില്ലയിൽ ഇന്ന് (02-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
സൗജന്യ നിരക്കിൽ ഒഇടി, ഐഇഎൽടിഎസ്, ജർമൻ പഠനം
നോർക്ക റൂട്ട്സ് ആരംഭിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ ഒഇടി, ഐഇഎൽടിഎസ്, ജർമൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎൽ വിഭാഗത്തിനും എസ്‌സി, എസ്ടി വിഭാഗത്തിനും പരിശീലനം സൗജന്യമാണ്. എപിഎൽ വിഭാഗക്കാർക്ക് 25% ഫീസ് അടച്ചാൽ മതി. താൽപര്യമുള്ളവർ 10നു മുൻപ് nifl.norkaroots.org എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. 8802012345.
ജെമിനി സർക്കസ്നാളെ മുതൽ കൽപറ്റയിൽ
കൽപറ്റ ∙ 11 വിദേശതാരങ്ങളും റോബട്ടിക് മൃഗങ്ങളുടെ കായികപ്രകടനങ്ങളുമായി ജെമിനി സർക്കസ് നാളെ മുതൽ ബൈപാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ.
വൈകിട്ട് ഏഴിന് കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ.ഐസക് ഉദ്ഘാടനം നിർവഹിക്കും. റോളർ ആക്ട്, ലേഡർ അക്രോബാറ്റിക്സ്, റഷ്യൻ സ്റ്റാച്യു ആക്ട്, ഡബിൾ റിങ് ആക്ട്, ഡബിൾ സാരി ആക്ട്, ജഗ്ലിങ് തുടങ്ങിയ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം രണ്ടു മണിക്കൂർ ദൈർഘ്യമുള്ളതാണ്.
1 മണി, 4 മണി, 7 മണി എന്നിങ്ങനെ ദിവസേന മൂന്നു പ്രദർശനങ്ങൾ ഉണ്ടാകും. ടിക്കറ്റ് നിരക്ക്: 100, 150,200, 300. ഫോൺ: 9353620520.
എഡിഎം ചുമതലയേറ്റു
കൽപറ്റ ∙ അഡിഷനൽ ജില്ലാ മജിസ്ട്രേട്ടായി കെ.ദേവകി ചുമതലയേറ്റു. ബത്തേരി സ്പെഷൽ എൽആർ ഡപ്യൂട്ടി കലക്ടർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിനിയാണ്.
പച്ചത്തേയില വില നിർണയിച്ചു
കൽപറ്റ ∙ ജില്ലയിൽ പച്ചത്തേയിലയുടെ ജനുവരി മാസത്തെ വില 12.11 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവു നിലവാരം, പച്ചത്തേയിലയ്ക്കു നൽകുന്ന വില എന്നിവ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കുകയും റജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യണം.
താലൂക്ക് വികസന സമിതി യോഗം
കൽപറ്റ ∙ വൈത്തിരി താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30 നു വൈത്തിരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും.