ആട് മോഷ്ടാക്കള്‍ അറസ്റ്റിൽ
Mail This Article
×
മാനന്തവാടി∙ ആട് മോഷ്ടാക്കള്‍ അറസ്റ്റിൽ. കേളകം അടക്കാത്തോട് സ്വദേശികളായ പുതുപറമ്പിൽ സക്കീർ (35), മരുതോങ്കൽ ബേബി (60), നൂല് വേലിയിൽ സാദിഖ് (23), ഉമ്മറത്തുപുരയിൽ ഇബ്രാഹിം (54) എന്നിവരെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പേര്യയിൽ നിന്നുമാണ് നല്ലയിനം ആടുകളെ കഴിഞ്ഞ മാസങ്ങളിൽ ഇവർ മോഷ്ടിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് സംഘം പേര്യ ഭാഗത്തുനിന്നും ആടുകളെ മോഷ്ടിക്കാൻ തുടങ്ങിയത്. പരാതിയെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങൾ തിരിച്ചറിഞ്ഞു. ഇതിനിടെ പ്രതികൾ ഇടനിലക്കാരെ വച്ച് ഒത്തുതീർപ്പിന് ശ്രമിച്ചു. ഒത്തുതീർപ്പിനെന്ന രീതിയിൽ വിളിച്ചു വരുത്തി പ്രതികളെ വലയിലാക്കുകയായിരുന്നു. മോഷണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും ഗുഡ്സ് വാഹനവും കസ്റ്റഡിയിലെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.