വയനാട് ജില്ലയിൽ ഇന്ന് (10-02-2024); അറിയാൻ, ഓർക്കാൻ

Mail This Article
ശുദ്ധജല വിതരണം മുടങ്ങും: കൽപറ്റ ∙ നഗരസഭാ ശുദ്ധജല പദ്ധതിയിൽ കാരാപ്പുഴ റിസർവോയറിലെ പ്രധാന മോട്ടറിന്റെ പണി നടക്കുന്നതിനാൽ ഇന്നും നാളെയും നഗരസഭാ പരിധിയിൽ ശുദ്ധജല വിതരണം മുടങ്ങും.
കിക്മ എംബിഎ പ്രവേശനം
കൽപറ്റ ∙ സഹകരണ വകുപ്പിനു കീഴിൽ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2024-26 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 14നു 10 മുതൽ 12 വരെ കരണിയിലെ സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. 50% മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഡിഗ്രി അവസാന വർഷക്കാർക്കും അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്: 9074646459, www.kicma.ac.in
അസിസ്റ്റന്റ് എൻജിനീയർ
മേപ്പാടി ∙ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കാര്യാലയത്തിൽ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയറെ നിയമിക്കുന്നു. കൂടിക്കാഴ്ച 15നു 11ന്. 04936 282422.
മൾട്ടി പർപ്പസ് വർക്കർ
കൽപറ്റ ∙ നാഷനൽ ആയുഷ് മിഷനു കീഴിൽ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കറെ നിയമിക്കുന്നു. കൂടിക്കാഴ്ച 17നു 10ന് അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ. വിവരങ്ങൾക്ക്: 8848002947, www.nam.kerala.gov.in
അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ∙ നഗരസഭ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ്‌തല വിവരശേഖരണം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ സിവിൽ എൻജിനീയറിങ്, ഐടിഐ ഡ്രാഫ്‌റ്റ്‌സ്‌മാൻ, ഐടിഐ സർവേയർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 14നു മുൻപ് നഗരസഭാ ഓഫിസിൽ ലഭിക്കണമെന്നു സെക്രട്ടറി അറിയിച്ചു.