ADVERTISEMENT

കൽപ്പറ്റ∙  ചെന്നലോട് ബിഎസ്എൻഎല്ലിന്റെ സഹകരണത്തോടെ സൗജന്യ വൈഫൈ കണക്ഷൻ നൽകുന്ന 'ഉദ്യാമി'പദ്ധതിക്ക് തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ തുടക്കമായി. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. പി ഡി റെജി പദ്ധതി വിശദീകരണം നടത്തി. ഭാരത ഉദ്യമി സ്കീം പ്രകാരം ഗ്രാമപ്രദേശങ്ങളിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും  ബിഎസ്എൻഎൽ മുഖേന ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ച് 30 മുതൽ 300 വരെ എം ബി പി എസ് വേഗതയിൽ സൗജന്യ ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതിലൂടെ വാർഡിലെ ആവശ്യമായ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗജന്യ വൈഫൈ കണക്ഷൻ ലഭ്യമാക്കും. പി അബ്ദുൽ ബാസിത്, പി ഷാനവാസ്, എ കെ മുബഷിർ തുടങ്ങിയവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com