ADVERTISEMENT

ഗൂഡല്ലൂർ ∙ ഊട്ടി നഗരത്തിൽ കരടിയിറങ്ങി. ഊട്ടിയുടെ നഗരമധ്യത്തിലുള്ള ഹൗസിങ് കോളനിയിലെത്തിയ കരടി അവിടെ നിന്നും കലക്ടറേറ്റ് വഴി ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വന്ന ശേഷം സ്റ്റേറ്റ് ബാങ്ക് കോളനിയിലും ചുറ്റിയ ശേഷം വെളുപ്പിനാണു വനത്തിലേക്ക് മടങ്ങിയത്. രാത്രിയിൽ ഈ പ്രദേശത്തുള്ളവർ കരടിയുടെ വിഡിയോ എടുത്തിരുന്നു. ഇതു സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാത്രിയിൽ ജോലി കഴിഞ്ഞ് ഒട്ടേറെപ്പേർ വീടുകളിൽ മടങ്ങിയെത്തുന്ന സമയത്താണു കരടിയുടെ നഗര പ്രദക്ഷിണം. മനുഷ്യരെ വേഗത്തിൽ ആക്രമിക്കുന്ന പ്രവണതയുള്ള മൃഗമാണ് കരടി. ഊട്ടി നഗരത്തിന്റെ ഹൃദയ ഭാഗത്ത് കരടി ഇറങ്ങിയത് നാട്ടുകാരിൽ ഭീതിയുളവാക്കി. വരൾച്ച രൂക്ഷമായതിനെ തുടർന്നു വന്യമൃഗങ്ങൾ കാടിറങ്ങുന്നതും വർധിച്ചിട്ടുണ്ട്. കരടിയെ നിരീക്ഷിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com