ADVERTISEMENT

പുൽപള്ളി ∙ വളർത്തുമൃഗങ്ങളെ കടുവ കൊന്ന താന്നിത്തെരുവിലും സുരഭിക്കവലയിലും കൂടുകൾ സ്ഥാപിച്ചു കാത്തിരിക്കുന്നതിനിടെ ഇന്നലെ കടുവയെത്തിയത് വടാനക്കവലയിലെ ജനവാസ മേഖലയിൽ. കാട്ടുപന്നിയുടെ പിന്നാലെയെത്തിയ കടുവയെ ഉച്ചയ്ക്ക് തോട്ടത്തിൽ  കയായിരുന്ന കൂവപ്ലാക്കൽ ബിജുവും ഭാര്യ സ്വപ്നയുമാണ് ആദ്യം കണ്ടത്. തോട്ടത്തിലൂടെ ഓടിപ്പോയ കാട്ടുപന്നിയുടെ പിന്നാലെയായിരുന്നു കടുവയുടെ വരവും. പേടിച്ചരണ്ട ഇരുവരും തോട്ടത്തിൽ നിന്നു രക്ഷപ്പെട്ടു. തൊട്ടടുത്ത പറമ്പിൽ കയറിയ കടുവ പ്രദേശത്തു തന്നെയുണ്ട്. തിരച്ചിലിനെത്തിയ വനപാലകരും നാട്ടുകാരും പിന്നീട് ഇടവഴിയിൽ കടുവയെ കണ്ടു.പൊലീസും പഞ്ചായത്ത് അധികൃതരും നാട്ടുകാരും സ്ഥലത്തെത്തി നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകി. ഇരുളത്തു നിന്ന് വൈകിട്ടോടെ കൂടെത്തിച്ചു പ്രദേശത്ത് സ്ഥാപിച്ചു.

3 കിലോമീറ്റർ ചുറ്റളവിൽ മൂന്നാമത്തെ കൂടും സ്ഥാപിച്ചു. വനപാലകരും പൊലീസും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വനമൂലികയുടെ പിൻഭാഗത്തെ തോട്ടത്തിൽ കടുവയുണ്ടെന്നും ഇവിടെ ഏക്കർ കണക്കിന് തോട്ടങ്ങൾ കാടുമൂടിയതിനാൽ പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.വളരെ സാവധാനമാണു കടുവ സഞ്ചരിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. എന്തെങ്കിലും അവശതയോ, പരുക്കോ ഉണ്ടാകാമെന്നു സംശയിക്കുന്നു. പുൽപള്ളി ടൗണിൽ നിന്നു കേവലം 2 കിലോമീറ്റർ മാത്രം അകലെയാണ് ഇന്നലെ കടുവയെത്തിയത്. കഴിഞ്ഞ ദിവസം മീനംകൊല്ലി, മരകാവ് ഭാഗത്തും കടുവയെ കണ്ടെന്നു പ്രദേശവാസികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com