ADVERTISEMENT

ബത്തേരി ∙ തമിഴ്നാട് അതിർത്തി പാട്ടവയലിനും മുക്കട്ടിക്കുമിടയിൽ ഊട്ടി റോഡിൽ കാട്ടാനയെത്തിയത് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കി. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാട്ടാന റോഡിലൂടെ ഏറെ നേരം നടന്നതിനാൽ വാഹനങ്ങൾക്ക് ഇരുഭാഗത്തേക്കും പോകാനായില്ല. വയനാട്ടിലേക്കും തിരികെ ഊട്ടിയിലേക്കുമുള്ള വിനോദ സഞ്ചാരികളാണ് ഏറെയും കുടുങ്ങിയത്. വഴിയരികിലെ കടകൾക്കു മുൻപിലും ചെറിയ ടൗണുകളിലും കാട്ടാനയെത്തി. ഒടുവിൽ വനപാലകരെത്തി കാട്ടാനയെ തുരത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com