വില കൂടിയപ്പോൾ വിളവു കുറഞ്ഞു: കയ്പുനീരു കുടിച്ച് പാവയ്ക്കാ കർഷകർ
Mail This Article
×
തൊണ്ടർനാട്∙ പാവയ്ക്കാകൃഷിയിൽ നഷ്ടങ്ങളുടെ കയ്പുനീർ കുടിച്ച് കർഷകർ. ഇത്തവണ വിളവു വൻതോതിൽ കുറഞ്ഞതാണ് കർഷകരെ ദുരിതത്തിലാക്കിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വിളവു പകുതിയായി കുറഞ്ഞെന്ന് കർഷകർ പറയുന്നു. നവംബർ മുതൽ മാർച്ച് വരെയാണു സാധാരണയായി വിളവെടുപ്പ് സീസൺ. എന്നാൽ രണ്ടര മാസം പിന്നിട്ടപ്പോൾ തന്നെ ഒട്ടുമിക്ക കൃഷിയിടങ്ങളും കാലിയായി. ഭേദപ്പെട്ട വില വന്നത് പ്രതീക്ഷ നൽകിയെങ്കിലും വിളവ് കുറഞ്ഞതു തിരിച്ചടിയായി. ജില്ലയിൽ വൻതോതിൽ പാവയ്ക്കാകൃഷി നടക്കുന്ന പഞ്ചായത്തുകളിലൊന്നായ തൊണ്ടർനാട്ടിൽ ഇത്തവണ 90 ഹെക്ടർ സ്ഥലത്താണ് കൃഷി നടത്തിയത്. വൈറസ് ബാധിച്ചതാണു വിളവു കുറയാൻ ഇടയാക്കിയതെന്ന് കർഷകർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.