ADVERTISEMENT

കേണിച്ചിറ ∙ ജപ്തിക്കെത്തിയ ബാങ്ക് അധികൃതരുടെ മനുഷ്യത്വരഹിതമായ ഇടപെടലാണ് പൂതാടി ഇരുത്തിലോട്ട്കുന്ന് ചെമ്മൻകാലായിൽ അയ്യപ്പന്റെ മരണത്തിനു കാരണമെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് പൂതാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് കേണിച്ചിറ ശാഖ ഉപരോധിച്ചു.

അയ്യപ്പന്റെ മരണത്തിന് ഉത്തരവാദികളായ കേരള ബാങ്ക് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, വായ്പ പൂർണമായും റദ്ദാക്കണമെന്നും, കേരള ബാങ്കിന്റെ മനുഷ്യത്വരഹിതമായ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷക കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ബാങ്ക് ഉപരോധിച്ചത്. കാൻസർ രോഗിയായ അയ്യപ്പനും ഭാര്യയും നിത്യവൃത്തിക്കു പോലും മാർഗമില്ലാതെ നരകജീവിതം നയിക്കുന്നതിനിടെയാണ് കിടപ്പാടം ജപ്തി ചെയ്യാൻ കേരള ബാങ്ക് അധികൃതരെത്തിയതെന്നും ഇവരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണ് അയ്യപ്പന്റെ മരണത്തിന് കാരണമെന്നും സമരക്കാർ ആരോപിച്ചു.

കേരള ബാങ്ക് ഡയറക്ടർ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിനും ബാങ്ക് അധികൃതരും അയ്യപ്പന്റെ വീട് സന്ദർശിക്കണമെന്നും വായ്പ എഴുതിത്തള്ളാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി ഉദ്ഘാടനം ചെയ്തു. കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി.എം. സുധാകരൻ, വർഗീസ് മുരിയൻകാവിൽ, കെ.ജി. ബാബു, വിൻസെന്റ് ചേരവേലിൽ, അതുൽ തോമസ്, മേഴ്സി സാബു, ഐ.ബി. മൃണാളിനീ, അന്നമ്മ പൗലോസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com