ADVERTISEMENT

തൊണ്ടർനാട് ∙ ചെണ്ടുമല്ലി പൂക്കൾ കൊണ്ട് അണിഞ്ഞൊരുങ്ങിയ പ്രിയദർശിനി ഹൈക്സ് കൂടുതൽ സുന്ദരിയായി മാറി. ഈ പൂന്തോട്ടത്തിൽ അസ്തമയ സൂര്യ കിരണങ്ങൾ പതിക്കുമ്പോൾ വർണനാതീതമായ സുന്ദര കാഴ്ചയായി ഇവിടം മാറുകയാണ്. ട്രൈബൽ പ്ലാന്റേഷൻ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലെ പ്രിയദർശിനി ടീ എസ്റ്റേറ്റിന്റെ കുഞ്ഞോം പ്രദേശത്തെ ടൂറിസം കേന്ദ്രമായ പ്രിയദർശിനി ഹൈക്സ് ആണ് പൂക്കളണിഞ്ഞു പുത്തൻ കാഴ്ചയൊരുക്കുന്നത്.

സമുദ്ര നിരപ്പിൽ നിന്ന് 2000 അടി ഉയരത്തിൽ തേയില ചെടികൾ പുതച്ചു നിൽക്കുന്ന കുന്നാണു പ്രിയദർശിനി ഹൈക്സ് എന്ന വിനോദ സഞ്ചാര കേന്ദ്രം. ട്രക്കിങ്, സൈക്ലിങ്, വ്യൂ പോയിന്റ് എന്നിവയാൽ ആകർഷകമായ ഇവിടെ 2ഏക്കറിൽ ചെണ്ടുമല്ലി, റോസ്, സൂര്യകാന്തി എന്നിവ ചേർന്നുള്ള പൂന്തോട്ടവും കൂടി ഒരുക്കിയതോടെ കൂടുതൽ ആകർഷകമായി മാറുകയാണ്.

സദാസമയവും വീശിയടിക്കുന്ന കുളിർകാറ്റ് ഏറ്റ് പൂന്തോട്ടത്തിന് അരികിലെ വ്യൂ പോയിന്റിൽ സ്ഥിതി ചെയ്യുന്ന പുൽക്കുടിലിൽ ഇരുന്ന് സൂര്യാസ്തമയം കാണുന്നത് സഞ്ചാരികൾക്ക് നവ്യാനുഭവമായി മാറുകയാണ്. കേന്ദ്രം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന്റെ ഭാഗമായി വാച്ച് ടവർ, ചിൽഡ്രൻസ് പാർക്ക്, സിപ്‌ ലൈൻ എന്നീ പദ്ധതികളും ഒരുങ്ങുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com