ADVERTISEMENT

പുൽപള്ളി ∙ വനാതിർത്തി ഗ്രാമങ്ങളിൽ മനുഷ്യരിലേക്കും കന്നുകാലികളിലേക്കും പടരുന്ന കുരങ്ങുപനി, ചെള്ളുരോഗങ്ങൾക്കെതിരായ വേനൽക്കാല സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കം. മൃഗസംരക്ഷണ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ക്യാംപുകൾ.  കുരുങ്ങുപനി, ചെള്ളുപനി, തൈലേറിയ എന്നീ രോഗങ്ങൾ ബാധിച്ച് വനഗ്രാമങ്ങളിൽ പശുക്കൾ ചത്തിരുന്നു. വേനൽ ശക്തമായതോടെയാണ് വനപ്രദേശത്ത് രോഗവാഹകരായ ചെള്ളുകൾ വ്യാപിച്ചത്. വനത്തിനുള്ളിലും വനാതിർത്തികളിലുമെത്തുന്ന മനുഷ്യരിലും കന്നുകാലികളിലും ചെള്ളുകൾ പടരുന്നത് രോഗങ്ങൾക്കിടയാക്കും. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളിലൂടെയും ചെള്ളുകൾ പടരുന്നുണ്ട്.

കന്നുകാലികളിൽ ബാഹ്യ പരാദബാധ നിയന്ത്രിക്കാനുള്ള ലേപനങ്ങളും ചൂട് പ്രതിരോധിക്കാനുള്ള മരുന്നുകളും ടോണിക്കുകളുമാണ് ആദ്യഘട്ടമെന്ന നിലയിൽ വിതരണം ചെയ്യുന്നത്. കറവപ്പശുക്കൾക്ക് മുതുകിലൂടെ ഒഴിച്ചുകൊടുക്കാനുള്ള ലേപനങ്ങളും തേച്ചുകുളിപ്പിക്കുന്നതിനുള്ള സോപ്പും തൊഴുത്തും പരിസരങ്ങളും അണുവിമുക്തമാക്കുന്ന മരുന്നുകളും കർഷകർക്ക് വിതരണം ചെയ്യുന്ന സൗജന്യ കിറ്റിലുണ്ട്. ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണിത്.

പുൽപള്ളി മൃഗാശുപത്രിയുടെ നേതൃത്വത്തിൽ പാളക്കൊല്ലി, പൊളന്ന, ചേകാടി, ചെറിയമല, പാക്കം, ഫോറസ്റ്റ് വയൽ, കുറിച്ചിപ്പറ്റ, വെളുകൊല്ലി, ചാത്തമംഗലം, കണ്ടാമല എന്നിവിടങ്ങളിൽ മരുന്നുവിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ്.പ്രേമൻ, എം.ആർ. ബിന്ദു, ഡോ.ബി.സാഹിദ, സി.ഡി.റോഷ്ന, പി.കെ.സുനിത, ബിനോയി ജയിംസ്, ജ്യോതി രാജു, പി.ഇ.ബാബു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com