നാടൻ തോക്കുമായി യുവാവ് പിടിയിൽ
Mail This Article
×
മേപ്പാടി∙ നാടൻ തോക്കുമായി യുവാവ് അറസ്റ്റിൽ. മാനന്തവാടി ഒണ്ടെയങ്ങാടി കൈപ്പാട്ട് വീട്ടിൽ ബാലചന്ദ്രനെ (32) ആണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 3ന് പുലർച്ചെ കുന്നമ്പറ്റയിലെ റിസോർട്ടിനു സമീപം ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ ഡി.ഹരിലാലിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. തുടർനടപടികൾക്കായി മേപ്പാടി പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് ഇൻസ്പെക്ടർ എസ്എച്ച്ഒ ബി.കെ.സിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.