ADVERTISEMENT

കൽപറ്റ ∙  സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച 10 സ്മാർട് അങ്കണവാടികളുടെ ഉദ്ഘാടനം നെന്മേനി പഞ്ചായത്തിലെ പുഞ്ചവയലിൽ രാഹുൽഗാന്ധി എംപി ഓൺലൈനായി നിർവഹിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ബാല്യകാല പരിചരണവുമാണ് ഇത്തരം സ്മാർട്ട് അങ്കണവാടികൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.ആദിവാസി വിദ്യാർഥികൾക്ക്‌ മികച്ച വിദ്യാഭ്യാസം നേരത്തേ മികച്ച സാഹചര്യങ്ങളിൽ നൽകാനായാൽ സ്‌കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാകും.

കുട്ടികൾക്ക് ദിവസവും വരാൻ തോന്നുന്ന ഇടമായി അങ്കണവാടികളെ മാറ്റിയെടുക്കുക കൂടിയാണ് ഇവിടെ ചെയ്തിരിക്കുന്നത്. 3. 10 കോടി    ചെലവിൽ പൂതാടി പഞ്ചായത്തിലെ  ചെറുകുന്ന്, നൂൽപ്പുഴ പഞ്ചായത്തിലെ കോളൂർ, പച്ചാടി, നെന്മേനി പഞ്ചായത്തിലെ പുഞ്ചവയൽ, തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപ്പുഴ, എടവകയിലെ ചുള്ളിയാട്ടുകുന്ന്, കോട്ടത്തറയിലെ മൈലാടി, മുട്ടിൽ പരിയാരം, കണിയാമ്പറ്റ മാത്തൂർ, പനമരം ആനപ്പാറ എന്നിവിടങ്ങളിലാണ് സ്മാർട് അങ്കണവാടികൾ നിർമിച്ചത്.

യോഗത്തിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.സി.വേണുഗോപാൽ എംപി, ടി. സിദ്ദീഖ് എംഎൽഎ, എൻ.ഡി.അപ്പച്ചൻ, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, വി.ടി. ബെന്നി, ജയമുരളി, സുജാത ഹരിദാസ്, ഉമ്മർ കുണ്ടാട്ടിൽ, അബ്ദുല്ലമാടക്കര, എം.എം.  ജോർജ്, രാജൻ പുഞ്ചവയൽ, കെ.കെ. പോൾസൺ, ജില്ലാപഞ്ചായത്ത് എക്‌സിക്യുട്ടീവ് എൻജീനിയർ സി. ശ്രീനിവാസൻ, ആൻ ഡാർളി പോൾ,  ടി.ഹഫ്‌സത്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com