ADVERTISEMENT

പനമരം∙ പനമരം, പൂതാടി പഞ്ചായത്തുകളിലെ ഒട്ടേറെ കെട്ടിടങ്ങളുടെ മുകളിലും പാലങ്ങളുടെ അടിയിലും തേനീച്ചക്കൂടുകൾ വ്യാപകം.ടൗണിൽ ഒരു കെട്ടിടത്തിന്റെ പാരപ്പറ്റിൽ തന്നെ ഒന്നിലധികം തേനീച്ച കോളനികളാണുള്ളത്. 

കേണിച്ചിറ ടൗണിൽ ഒരു കെട്ടിടത്തിന്റെ പാരപ്പറ്റിലുള്ള തേനീച്ച കോളനികളിൽ ഒന്ന്.
കേണിച്ചിറ ടൗണിൽ ഒരു കെട്ടിടത്തിന്റെ പാരപ്പറ്റിലുള്ള തേനീച്ച കോളനികളിൽ ഒന്ന്.

കഴിഞ്ഞവർഷം പനമരത്ത് വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് കെട്ടിടത്തിലെയും വലിയ പാലത്തിനടിയിലെയും തേനീച്ചക്കൂടുകൾ പക്ഷി ഇളക്കിയതിനെ തുടർന്ന് ഒട്ടേറെ പേർക്കു തേനീച്ചയുടെ കുത്തേറ്റിരുന്നു. 

 പൂതാടി പഞ്ചായത്ത് കെട്ടിടത്തിലെ മീറ്റിങ് ഹാളിനോടു ചേർന്ന തേനീച്ചക്കൂട്ടിലെ വലിയ തേനീച്ചകൾ.
പൂതാടി പഞ്ചായത്ത് കെട്ടിടത്തിലെ മീറ്റിങ് ഹാളിനോടു ചേർന്ന തേനീച്ചക്കൂട്ടിലെ വലിയ തേനീച്ചകൾ.

ഇക്കുറിയും ഈ ബാങ്ക് കെട്ടിടത്തിലും പാലത്തിനടിയിലുമായി ദിവസങ്ങൾ കഴിയുന്തോറും വലുതാകുന്ന ഇരുപത്തഞ്ചോളം കൂടുകൾ ഉണ്ട്. കേണിച്ചിറ ബസ് സ്റ്റാൻഡ് കെട്ടിടത്തിലും പൂതാടി പഞ്ചായത്ത് കെട്ടിടത്തിലെ മീറ്റിങ് ഹാളിനോടു ചേർന്നും വലിയ തേനീച്ചക്കൂടുകൾ ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com