ADVERTISEMENT

ബത്തേരി∙ കഞ്ചാവും എംഡിഎംഎയുമായി നാലുപേർ അറസ്റ്റിൽ. കണ്ണൂര്‍ വെള്ളൂര്‍ പുതിയപുരയില്‍ വീട്ടില്‍ സുതിന്‍രാജ് (27), മേപ്പാടി സ്വദേശിയായ നിലവിൽ ചെന്നൈയിൽ താമസിക്കുന്ന കോലത്തൂര്‍ എബിന്‍ കെ.മാത്യു (33), കോഴിക്കോട് താമരശ്ശേരി വലിയ പറമ്പില്‍ വീട്ടില്‍ അലന്‍ പീറ്റര്‍ (22), തൃശൂര്‍ ചാവക്കാട് രായംമരക്കാര്‍ സൈനുല്‍ സമാന്‍ (20) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്.

മുത്തങ്ങ തകരപ്പാടി പൊലീസ് ചെക്‌പോസ്റ്റിന് സമീപം വച്ചാണ് ഇവർ പിടിയിലായത്. സുതിന്‍രാജില്‍ നിന്ന് 12 ഗ്രാം കഞ്ചാവും എബിനില്‍ നിന്ന് 0.27 ഗ്രാം എംഡിഎംഎയും അലന്‍ പീറ്ററില്‍ നിന്ന് 144.50 ഗ്രാം കഞ്ചാവും സൈനുല്‍ സമാനില്‍ നിന്ന് 13.73 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബത്തേരി എസ്ഐമാരായ സി.എം.സാബു, എ.സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com