ADVERTISEMENT

കൽപറ്റ ∙ ഒരിക്കൽപോലും എൽഡിഎഫ് ജയിച്ചിട്ടില്ലാത്ത 2 നിയമസഭാ മണ്ഡലങ്ങളും, കൂടുതൽ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ വിജയിപ്പിച്ച 5 നിയമസഭാ മണ്ഡലങ്ങളുമെന്നതാണ് വയനാടിന്റെ പൊതു രാഷ്ട്രീയചിത്രം.യുഡിഎഫ് കേരളത്തിലെ ഏറ്റവും സുരക്ഷിതമണ്ഡലമായി വയനാടിനെ കാണുന്നതും ഇതു കൊണ്ടുതന്നെ. എന്നാൽ, യുഡിഎഫിനെ പലപ്പോഴും വിറപ്പിച്ചു വിട്ടിട്ടുമുണ്ട് വയനാട്. ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,53,439 ഭൂരിപക്ഷത്തിന് എം.ഐ. ഷാനവാസിനെ വിജയിപ്പിച്ച വോട്ടർമാർ തൊട്ടടുത്ത തവണ ഷാനവാസിന്റെ ഭൂരിപക്ഷം 20870 ആയി കുറച്ചു. ആഞ്ഞുപിടിച്ചാൽ വയനാട്ടിലും ഒരുകൈ നോക്കാം എന്ന് എൽഡിഎഫിനു തോന്നിത്തുടങ്ങിയത് ആ തിരഞ്ഞെടുപ്പു മുതലാണ്.

പിന്നീട് തദ്ദേശ തിരഞ്ഞെടുപ്പുകളിലും വയനാട്ടിൽ വൻ മുന്നേറ്റം നടത്താൻ എൽഡിഎഫിനായി.2016 നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഭൂരിപക്ഷം എംഎൽഎമാർ എൽഡിഎഫിനൊപ്പമായിരുന്നു. 2019ൽ വയനാട് പിടിക്കാമെന്ന പ്രതീക്ഷയോടെ നേരത്തേ തന്നെ സ്ഥാനാർഥിയെ നിശ്ചയിച്ച് പ്രചാരണം തുടങ്ങിയപ്പോഴാണ് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി. നിയമസഭയിൽ എൽഡിഎഫിനെ കയ്യയച്ചു സഹായിച്ച മണ്ഡലങ്ങളിൽപ്പോലും രാഹുൽ ഗാന്ധിക്കു വോട്ട് ചെയ്യാൻ ജനങ്ങൾ മത്സരിക്കുകയായിരുന്നുവെന്ന് ഫലപ്രഖ്യാപനദിവസം തെളിഞ്ഞു.

2014ൽ 73.26% പേർ വോട്ട് ചെയ്തിടത്ത് രാഹുൽ ഗാന്ധിയെത്തിയപ്പോൾ 80.27% പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 13,57,819 വോട്ടർമാരിൽ 10,89,899 പേർ കഴിഞ്ഞതവണ സമ്മതിദാനാവകാശം വിനിയോഗിച്ചു. ആകെ പോൾ ചെയ്ത 10,89,999 വോട്ടുകളിൽ 7,06367 വോട്ടുകളും രാഹുൽ നേടി. കഴിഞ്ഞതവണ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുമ്പോൾ വയനാട്ടിലെ 4 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് എംഎൽഎമാരായിരുന്നു. എന്നിട്ടു പോലും വയനാട്ടിലെ എല്ലാ ബൂത്തുകളിലും രാഹുൽ ഗാന്ധി തന്നെ മുന്നിലെത്തി.

ആനി രാജ ജയിക്കുമെന്ന് പരസ്യമായി അവകാശപ്പെടുമ്പോഴും ഇക്കുറി എങ്ങനെ പോയാലും രാഹുലിന്റെ ഭൂരിപക്ഷം 2 ലക്ഷം കടക്കില്ലെന്ന് എൽഡിഎഫ് നേതാക്കൾ അടക്കം പറയുന്നു. എൽഡിഎഫ് സ്ഥാനാർഥി കരുത്തയാണെന്നതു കൂടാതെ, എംപിയെന്ന നിലയിലുള്ള പ്രകടനം പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെന്ന ആരോപണവും ദേശീയതലത്തിൽ ബിജെപി വിരുദ്ധ നിലപാടിൽ കോൺഗ്രസ് വെള്ളം ചേർക്കുന്നുവെന്ന പ്രചാരണവും തുണയ്ക്കുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. എന്നാൽ, പ്രളയകാലത്തും കോവിഡ് കാലത്തും വന്യജീവി ആക്രമണങ്ങളുണ്ടായപ്പോഴുമെല്ലാം രാഹുൽ മണ്ഡലത്തിൽ നിറഞ്ഞുനിന്നതു യുഡിഎഫ് നേതാക്കൾ യോഗങ്ങളിൽ വിശദീകരിക്കുന്നു. രാഹുലിന്റെ ഭൂരിപക്ഷം ഇക്കുറി 5 ലക്ഷമാക്കി ഉയർത്തുകയാണു ലക്ഷ്യമെന്നു യുഡിഎഫ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് നില: 2016 നിയമസഭ
എൽഡിഎഫ്

കൽപറ്റ – 72,959
ബത്തേരി – 64,549
മാനന്തവാടി – 62,436
തിരുവമ്പാടി – 62,324
നിലമ്പൂർ – 77,858
ഏറനാട് – 56,155
വണ്ടൂർ – 58,100

യുഡിഎഫ്
കൽപറ്റ – 59,876
ബത്തേരി – 75,747
മാനന്തവാടി – 61,129
തിരുവമ്പാടി – 59,316
നിലമ്പൂർ – 66,354
ഏറനാട് – 69,048
വണ്ടൂർ – 81,964

എൻഡിഎ
കൽപറ്റ – 12,938
ബത്തേരി – 27,920
മാനന്തവാടി – 16,230
തിരുവമ്പാടി – 8,749
നിലമ്പൂർ – 12,284
ഏറനാട് – 6,055
വണ്ടൂർ – 9,471

നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് നില: 2019 ലോക്സഭ
എൽഡിഎഫ്
കൽപറ്റ – 37,475
ബത്തേരി – 40,232
മാനന്തവാടി – 38,606
തിരുവമ്പാടി – 36,681
നിലമ്പൂർ – 42,202
ഏറനാട് – 36,382
വണ്ടൂർ – 42,393

യുഡിഎഫ്
കൽപറ്റ – 1,01,229
ബത്തേരി – 1,10,697
മാനന്തവാടി – 92,237
തിരുവമ്പാടി – 91,152
നിലമ്പൂർ – 1,03,862
ഏറനാട് – 92,909
വണ്ടൂർ – 1,11,948

എൻഡിഎ
കൽപറ്റ – 14,122
ബത്തേരി – 17,602
മാനന്തവാടി – 13,916
തിരുവമ്പാടി – 7,767
നിലമ്പൂർ – 10,749
ഏറനാട് – 6,133
വണ്ടൂർ – 8,301

നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് നില: 2021 നിയമസഭ
എൽഡിഎഫ്
കൽപറ്റ – 64,782
ബത്തേരി – 69,255
മാനന്തവാടി – 72,536
തിരുവമ്പാടി – 67,867
നിലമ്പൂർ – 81,227
ഏറനാട് – 55,530
വണ്ടൂർ – 71,852

യുഡിഎഫ്
കൽപറ്റ – 70,252
ബത്തേരി – 81,077
മാനന്തവാടി – 63,254
തിരുവമ്പാടി – 63,224
നിലമ്പൂർ – 78,527
ഏറനാട് – 78,076
വണ്ടൂർ – 87,415

എൻഡിഎ
കൽപറ്റ – 14,113
ബത്തേരി – 15,198
മാനന്തവാടി – 13,142
തിരുവമ്പാടി – 7,794
നിലമ്പൂർ – 8,595
ഏറനാട് – 6,683
വണ്ടൂർ – 7,057

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com