ADVERTISEMENT

നടവയൽ ∙ വെന്തുരുകിയ മണ്ണിൽ ആശ്വാസം പകർന്നു വേനൽ മഴ. ജില്ലയിലെ ചിലയിടങ്ങളിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെ നിനച്ചിരിക്കാതെ എത്തിയ വേനൽമഴ ആശ്വാസമായി. ഗ്രാമീണ മേഖലയായ നടവയൽ ടൗൺ, പള്ളിത്താഴെ, ചിറ്റാലൂർക്കുന്ന്, പുളിക്കൽ കവല, കായക്കുന്ന്, പൂതാടി, കേണിച്ചിറ അടക്കമുള്ള പ്രദേശങ്ങളിൽ സാമാന്യം നല്ല രീതിയിൽ തന്നെ മഴ ലഭിച്ചപ്പോൾ ബത്തേരി, പനമരം അടക്കമുള്ള പ്രദേശങ്ങളിൽ ചെറിയ തോതിൽ ചാറുക മാത്രമാണുണ്ടായത്. വരും ദിവസങ്ങളിലും മഴ തുടർന്നാൽ കരിഞ്ഞുണങ്ങിത്തുടങ്ങിയതെല്ലാം തലയുയർത്താൻ തുടങ്ങും. തുടർ മഴ ലഭിച്ചാൽ കൃഷികൾക്കും ക്ഷീരകർഷകർക്കും ഗുണകരമാകും. മഴ പെയ്ത സ്ഥലങ്ങളിൽ കടുത്ത ചൂടിന് അൽപം ആശ്വാസമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com