വയനാട് ജില്ലയിൽ ഇന്ന് (22-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
×
അണ്ടർ 16ന് ക്രിക്കറ്റ് ടീം സിലക്‌ഷൻ 28ന്
കൃഷ്ണഗിരി ∙ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സിലക്‌ഷൻ 28ന് രാവിലെ 9നും 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ സിലക്‌ഷൻ 30നു രാവിലെ 9നും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 1–9–2008നോ അതിനു ശേഷമോ ജനിച്ചവർക്ക് അണ്ടർ 16 വിഭാഗത്തിലും 1–9–2005 നോ അതിനു ശേഷമോ ജനിച്ചവർക്ക് അണ്ടർ 19 വിഭാഗത്തിലും പങ്കെടുക്കാമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു.
കൂടിക്കാഴ്ച മാറ്റി
കൽപറ്റ ∙ കെഎംഎം ഗവ.ഐടിഐയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജൂനിയർ ഇൻസ്ട്രക്ടർ പ്ലമർ നിയമനത്തിന് 25നു നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവച്ചു. 04936 205519.
വൈദ്യുതി മുടക്കം
മാനന്തവാടി ∙ ഇന്നു പകൽ 8.30–5.30. കുഴിനിലം, കണിയാരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.