ADVERTISEMENT

കൽപറ്റ ∙ ലോക്സഭാ തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ട ലംഘനത്തെ തുടർന്നു ജില്ലയിൽ ഫ്ലയിങ് സ്‌ക്വാഡും ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡും ചേർന്നു നടത്തിയ പരിശോധനയിൽ 2800 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു.

2307 പോസ്റ്ററുകൾ, 375 ബാനറുകൾ, 118 കൊടികളുമാണു 3 നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്. 17 മുതൽ നടത്തിയ പരിശോധനയിലാണു പൊതു സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും കൊടികളും നീക്കം ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com