ADVERTISEMENT

പനമരം ∙ കബനിയുടെ കൈവഴികളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു ശുദ്ധജല പദ്ധതിയുടെ കിണറുകളിലേക്ക് വെള്ളം എത്താതെ പമ്പിങ് മുടങ്ങുന്നു. കഴിഞ്ഞ 5 ദിവസമായി കിണറ്റിലേക്ക് ആവശ്യത്തിന് വെള്ളം എത്താത്തതിനാൽ നീർവാരം വലിയ പുഴയോരത്തെ കുറുവിളംങ്ങോട് പമ്പ്ഹൗസിൽ നിന്നുള്ള പമ്പിങ് നിലച്ചിരിക്കുകയാണ്. വെള്ളമില്ലാതെ തുടർച്ചയായ ദിവസങ്ങളിൽ പമ്പിങ് മുടങ്ങിയതോടെ പ്രദേശത്തെ പൊയിലിൽ പുത്തൻപുര ബാബു, അറയ്ക്കൽ രാജൻ, മുട്ടത്തെട്ട് ബേബി എന്നിവർ ചേർന്ന് മണൽച്ചാക്ക് ഉപയോഗിച്ചു പുഴയ്ക്കു കുറുകെ ഇന്നലെ താൽക്കാലിക തടയണ ഒരുക്കിയതോടെ കിണറ്റിലേക്ക് വെള്ളം എത്തിത്തുടങ്ങി. കിണറ്റിൽ വെള്ളമാകുന്ന മുറയ്ക്കു മുടക്കമില്ലാതെ പമ്പിങ് നടത്താൻ കഴിയുമെന്ന് ഇവർ പറയുന്നു.

നീർവാരം, അമ്മാനി, ചന്ദനകൊല്ലി, കുറ്റിപ്പിലാവ് തുടങ്ങിയ പ്രദേശങ്ങളിലെ മുന്നൂറിലധികം ഉപഭോക്താക്കൾക്ക് ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണിത്.തടയണകൾ പലകയിട്ട് അടയ്ക്കാത്തതും സംരക്ഷണഭിത്തിയും മറ്റും തകർന്നു പുഴ ഗതിമാറി ഒഴുകുന്നതും അനധികൃത പമ്പിങ്ങുമാണ് പുഴയിൽ വൻതോതിൽ വെള്ളം കുറയാൻ കാരണമെന്നു പറയുന്നു. കഴിഞ്ഞവർഷവും കിണറ്റിൽ വെള്ളം എത്താത്തതിനാൽ ദിവസങ്ങളോളം പമ്പിങ് മുടങ്ങിയിരുന്നു. പുഴയിൽ നിന്നും അത്യാവശ്യ കൃഷി ആവശ്യങ്ങൾക്കല്ലാതെ വൻതോതിൽ ജലം പമ്പിങ് ചെയ്യുന്നതിനെതിരെ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും തടയണകളിൽ പരമാവധി ജലം സംഭരിച്ചുവയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ടെങ്കിലും നടപടിയില്ലെന്ന് മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com