ADVERTISEMENT

മാനന്തവാടി ∙ തിരഞ്ഞെടുപ്പ് പ്രചാരണാർഥം വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ ഒരുക്കിയ ‘വോട്ടുകട’യിൽ സന്ദർശകത്തിരക്ക്. സ്വീപ്, നെഹ്റു യുവകേന്ദ്ര, ഇലക്ടറൽ ലിറ്ററസി ക്ലബ്, മാനന്തവാടി താലൂക്ക് ഓഫിസ്  എന്നിവർ ചേർന്നാണു വോട്ടുകട ഒരുക്കിയത്.  വോട്ടുകടയിൽ എത്തുന്നവർക്ക് ആദ്യം ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പരിചയപ്പെടാം. തുടർന്ന് സെൽഫി പോയിന്റിൽ നിന്നു സെൽഫി എടുത്ത് വോട്ടുകടയിൽ നിന്നു മധുരം നുണഞ്ഞ് മടങ്ങാം. 

വോട്ടുകടയിലെത്തുന്ന പൊതുജനങ്ങളോട് സ്വീപ് പ്രതിനിധി ഹരീഷ് കുമാർ വിവിധ നടന്മാരുടെ ശബ്ദത്തിൽ വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നത് കൗതുകക്കാഴ്ചയാണ്.  27 വരെ വോട്ടുകട പ്രവർത്തിക്കും. വോട്ട് കട എഡിഎം കെ. ദേവകി ഉദ്ഘാടനം  ചെയ്തു. സ്വീപ് നോഡൽ ഓഫിസർ പി.യു. സിത്താര,  നെഹ്റു യുവകേന്ദ്ര പ്രതിനിധി കെ.എ. അഭിജിത്ത്, സ്വീപ് അസിസ്റ്റന്റ് റോഷൻ രാജു, വള്ളിയൂർക്കാവ് പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com