ADVERTISEMENT

കൽപറ്റ ∙ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി കൂടല്ലൂർ മരോട്ടക്കത്തറപ്പിൽ പ്രജീഷ്, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷ്, പാക്കം വെള്ളച്ചാലിൽ പോൾ, ഗുരുതര പരുക്കേറ്റു കിടപ്പിലായ കാരേരി കോളനിയിലെ ശരത് എന്നിവരുടെ വീടുകൾ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

എന്തു സഹായത്തിനും വിളിക്കാമെന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനേക്കാൾ പ്രാധാന്യം ഇന്നു മൃഗങ്ങൾക്കാണു നൽകുന്നതെന്നും അതു  മാറണമെന്നും മാർ തട്ടിൽ പറഞ്ഞു. സർക്കാർ ഇവിടെ വന്ന് അനുശോചനം പറഞ്ഞതു കൊണ്ടു കുടുംബത്തിന്റെ ദുഖം തീരില്ല. പോളിന്റെ ഭാര്യയ്ക്ക് ജോലി നൽകണമെന്നും ശരത്തിന്റെ തുടർചികിത്സ ഉറപ്പാക്കണമെന്നും മേജർ ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com