ADVERTISEMENT

പുൽപള്ളി ∙ കുടക് ജില്ലയിലെ സോമവാർപേട്ടയിൽ മലയാളി കർഷകരെ ആക്രമിച്ച് കവർച്ചനടത്തുകയും തട്ടിക്കൊണ്ടുപോയി വഴിയിലുപേക്ഷിക്കുകയും ചെയ്തെന്ന കേസിൽ പുൽപള്ളി സ്വദേശികളായ 4 പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന 5 പേർക്കായി അന്വേഷണം തുടരുന്നു. ഈ മാസം 17നു രാത്രിയാണ് സോമവാ‍ർപേട്ട അബുൻഗട്ടയിലെ കൃഷിയിടത്തിൽ 3 വാഹനങ്ങളിലായെത്തിയ 9 പേർ ആക്രമണം നടത്തിയത്.16 വർഷമായി അവിടെ കൃഷി ചെയ്യുന്ന പുൽപള്ളി സ്വദേശി നടക്കുഴയ്ക്കൽ ജോസ്(77), മകൻ സാബുജോസ്(48) എന്നിവരെയാണ്  വീട്ടിൽക്കയറി ആക്രമിച്ചത്. ജോസിന്റെയും മകൻ സാബുജോസിന്റെയും കൈവശത്തിലുള്ള ഭൂമിയുടെ അവകാശവാദമുന്നയിച്ചാണ് പുൽപള്ളി സുരഭിക്കവല സ്വദേശി ഷൈബിയും(48) സംഘവും സ്ഥലത്തെത്തിയത്.

വീടിനുള്ളിൽ അതിക്രമിച്ചുകയറി രേഖകളും സാധനങ്ങളും തീയിട്ടു നശിപ്പിച്ചെന്നും വീട്ടിലുണ്ടായിരുന്ന 9 ലക്ഷം രൂപ അപഹരിച്ചെന്നുമാണ് കേസ്. ഇരുവരെയും മർദിച്ച് വാഹനത്തിൽ കയറ്റി രാത്രി കുട്ടത്തിനടുത്ത ശ്രീമംഗലയിൽ റോഡിൽ റക്കിവിട്ടെന്നും പറയുന്നു. പുലർച്ചെ ഇരുവരും ശ്രീമംഗല പൊലീസ് സ്റ്റേഷനിൽ അഭയം തേടി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷൈബിയെ കൂടാതെ സുബിൻ(31), ജോമോൻ(31), ടുട്ടു(30) എന്നിവരെയും പിടികൂടിയത്. സംഘത്തിലെ 5 പേരെ അന്വേഷിച്ച് കുടക് പൊലീസ് ഏതാനും തവണ ഇവിടെയെത്തിയിരുന്നു. പുൽപള്ളി, ഇരുളം സ്വദേശികളാണ് ഒളിവിലുള്ളത്. അറസ്റ്റിലായവരെ സോമവാർപേട്ട കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com