മാലിന്യ ശേഖരണ കേന്ദ്രത്തിലെ അഗ്നിബാധയും മരണവും: അനാസ്ഥ ആരുടേത്?

Mail This Article
ബത്തേരി∙ നെൻമേനി പഞ്ചായത്തിൽ ചുള്ളിയോട് പ്രവർത്തിക്കുന്ന മാലിന്യ ശേഖരണ കേന്ദ്രമായ എംസിഎഫ് സെന്ററിൽ തീ പടർന്ന് ഒരാള്‍ മരിക്കാനിടയായ സംഭവത്തിൽ ഭരണ, പ്രതിപക്ഷ വിഭാഗങ്ങൾ കൊമ്പുകോർക്കുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ചുള്ളിയോട് ചന്തയ്ക്കു സമീപമുള്ള എംസിഎഫ് കേന്ദ്രത്തിനും മുൻവശത്തു കൂട്ടിയിട്ടിരുന്ന മാലിന്യ ചാക്കുകെട്ടുകൾക്കും തീ പിടിച്ചത്.
അഗ്നിരക്ഷാ സേനയെത്തി തീയണച്ചെങ്കിലും അമ്പലക്കുന്ന് കോളനിയിലെ ഭാസ്കരനെ വെന്തു മരിച്ച നിലയിൽ കണ്ടെത്തി. ചുള്ളിയോട് ടൗണിലും പരിസരങ്ങളിലും ചെറിയ ജോലികളെടുത്ത് രാത്രിയിൽ മാലിന്യ ശേഖരണ കേന്ദ്രത്തിന് സമീപം ഉറങ്ങുന്ന ആളാണ് ഭാസ്കരൻ. വാർഡുകളിൽ നിന്ന് ഹരിതകർമസേന ശേഖരിച്ച ഖര– ജൈവ മാലിന്യങ്ങൾ എംസിഎഫിൽ വേർതിരിക്കുന്ന മാലിന്യം ക്ലീൻ കേരള കമ്പനിയാണ് കൊണ്ടുപോകുന്നത്. 15 മുതൽ 20 ടൺ വരെ മാലിന്യമാണ് നീക്കാതെ യാർഡിൽ കിടന്നത്.