ADVERTISEMENT

കൽപറ്റ ∙ പെരുന്തട്ട ഗ്രാമത്തിൽ ഭീതി വിതച്ച പുലി കൂട്ടിൽ വീണില്ല. കഴിഞ്ഞ 20നാണു താമരക്കൊല്ലി ഭാഗത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.  കാപ്പിത്തോട്ടവും തേയിലത്തോട്ടവും ചെറുവനവും ചേർന്നു നിൽക്കുന്ന മേഖലയാണിത്. കഴിഞ്ഞ 2ന് പെരുന്തട്ട ഒന്നാംനമ്പറിൽ മേയാൻവിട്ട പശുവിനെ 8ന് താമരക്കൊല്ലിയിൽ വേലായുധന്റെ 2 ആടുകളെയും  പുലി കൊന്നിരുന്നു.  ആടുകളെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ തേയിലത്തോട്ടത്തിൽനിന്ന് ഒരു ആടിന്റെ ജഡാവശിഷ്ടങ്ങളും മറ്റൊരാടിനെ കൊന്നിട്ട നിലയിലും കണ്ടെത്തിയത്. 

കഴിഞ്ഞ 20നു പെരുന്തട്ട ഗവ. എൽപി സ്കൂളിന് സമീപത്തെ ജനവാസമേഖലയിലാണു പുലിയിറങ്ങിയത്. കൂന്തലത്ത് ഷബീറലി, കെ. മുസ്തഫ എന്നിവരുടെ വീടിന് സമീപത്താണു പുലിയുടെ സാന്നിധ്യമുണ്ടായത്. നോമ്പെടുക്കുന്നതിനായി അന്നു പുലർച്ചെയെഴുന്നേറ്റ ഷബീറലിയുടെ കുടുംബം വീടിന് സമീപത്ത് നിന്നു പുലിയുടെ ശബ്ദം കേട്ടിരുന്നു. രാവിലെ രക്തപ്പാടുകളും പുലി ഭക്ഷിച്ചുപേക്ഷിച്ച മാംസക്കഷണവും കണ്ടു. തുടർന്ന് വനംവകുപ്പ് അധികൃതർ  പരിശോധന നടത്തി കൂട് സ്ഥാപിക്കുകയായിരുന്നു. 

പെരുന്തട്ടയിൽ ഒരിടവേളയ്ക്കു ശേഷമാണു പുലി ശല്യം രൂക്ഷമായത് 2000 നവംബർ 5നു കരിമ്പുലിയും 2006 സെപ്റ്റംബറിൽ  പെൺപുലിയും കൂട്ടിൽ കുടുങ്ങി. ചുറ്റിലും തേയിലത്തോട്ടവും കാപ്പിത്തോട്ടവുമായതിനാൽ മറ്റു വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. 2023 ജൂലൈയിൽ മേഖലയിലെത്തിയ കാട്ടാന മണിക്കൂറുകളോളം ഭീതി പരത്തിയ ശേഷമാണു തിരികെ കാടുകയറിയത്. ചെമ്പ്ര വനമേഖലയിൽ നിന്നിറങ്ങുന്ന കാട്ടാനകൾ ഓടത്തോട് വഴിയാണു പെരുന്തട്ടയിലെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com