ADVERTISEMENT

അമ്പലവയൽ ∙ മതസൗഹാർദത്തിന്റെ ഉൗഷ്മളതയിൽ പെ‍ാന്മുടിക്കോട്ട കുരിശുമല യാത്രയിൽ വിശ്വാസികൾക്ക് അന്നദാനമെ‍ാരുക്കിയത് പാർഥസാരഥി ക്ഷേത്രം. 12 വർഷത്തെ സ്നേഹ സൗഹാർദത്തിന്റെ ഒത്തുചേരലിന്  ഇൗ  ദുഃഖവെള്ളിയിലും മുടക്കം വരുത്താതെയാണ് ക്ഷേത്രം കുരിശുമല കയറിയ വിശ്വാസികളെ സ്വീകരിച്ചത്. ദുഃഖവെള്ളി  ദിവസം കുരിശുമല കയറിയ ആയിരത്തോളം ക്രിസ്തീയ വിശ്വാസികൾക്കാണ് ക്ഷേത്രം കമ്മിറ്റി വെള്ളവും ഭക്ഷണവും ഒരുക്കിയത്.

മലമുകളിലേക്കുള്ള യാത്രയിൽ നടന്ന് ക്ഷീണിച്ച വിശ്വാസികൾക്ക് വഴിയിലെല്ലാം കുടിവെള്ളവും ക്ഷേത്ര കമ്മിറ്റി ഒരുക്കി. പിന്നാലെ മലയുടെ മുകളിൽ ഉച്ചഭക്ഷണവും കമ്മിറ്റി ഒരുക്കി വിളമ്പി നൽകി. കഴിഞ്ഞ 12 വർഷമായി ഇതു തുടരുന്നുണ്ട്. ക്ഷേത്ര പരിസരത്ത് തന്നെ ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഒരുക്കിയാണ് നാടിന്റെ ഒത്തുചേരലും സ്നേഹവുമായി ഇൗ ദിനം മാറുന്നത്. ക്ഷേത്രത്തിൽ ഉത്സവം നടന്നു കെ‍ാണ്ടിരിക്കുകയാണ്. നാളെയാണ് സമാപിക്കുന്നത്. 

ക്ഷേത്രത്തിന്റെ നന്മ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യം വരുംതലമുറയ്ക്ക് പകർന്ന് നൽകുമെന്ന് ഫാ. ചാക്കോ മേപ്പുറത്ത് പറഞ്ഞു. വ്യത്യസ്ത മതത്തിൽപെട്ടവർ ക്ഷേത്രത്തിലെത്തുന്നുണ്ടെന്നും  മതസൗഹാർദം എന്ന നിലയിലാണ് ഇവിടെ ഉത്സവങ്ങളടക്കം നടക്കുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com