ADVERTISEMENT

കരിയർ ഗൈ‍ഡൻസ് സെമിനാർ മേള 5 മുതൽ 15വരെ:
ബത്തേരി ∙ ബത്തേരി കെസി പ്രിപ് അക്കാദമി, മനോരമ ദ് വീക്ക് മാസികയുടെ സഹകരണത്തോടെ നടത്തുന്ന കരിയർ ഗൈഡൻസ് സെമിനാർ മേള 5 മുതൽ 15 വരെ  കെസി പ്രിപ് അക്കാദമിയിൽ നടത്തും. രാവിലെ 10.30 മുതൽ 12.30 വരെ ആയിരിക്കും െസമിനാർ.  ഉപരി പഠനത്തിനായി സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുടെ സെഷനുകൾ, വ്യക്തിഗത കരിയർ കൗൺസലിങ്, സോഫ്റ്റ്​വെയർ അധിഷ്ഠിത കരിയർ ടെസ്റ്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഇംഗ്ലിഷ് ഭാഷ നൈപുണ്യ പരിശോധന,  GRE, GMAT, SAT, IELTS, TOFEL, PTE തുടങ്ങിയ അഭിരുചി ഭാഷാ പരീക്ഷകളെ കുറിച്ചുള്ള അവബോധം എന്നിവയും ഈ ദിവസങ്ങളിൽ നടത്തും. 

10, പ്ലസ്ടു, ഡിഗ്രി, പിജി പൂർത്തിയാക്കിയവർക്കുള്ള സെമിനാർ തികച്ചും സൗജന്യമാണ്. കൂടാതെ വിവിധ പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷ നൽകുന്നതിനുള്ള സൗജന്യ മാർഗ നിർദേശങ്ങളും നൽകും.  സെമിനാറുകളിലേക്ക് ആദ്യം പേര് റജിസ്റ്റർ ചെയ്തു പങ്കെടുക്കുന്ന 50 വിദ്യാർഥികൾക്ക് 6 മാസത്തേക്കു ദി വീക്ക് പ്രസിദ്ധീകരണം ലഭ്യമാക്കും. തുടർന്നു റജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് 2024ലെ ഇംഗ്ലിഷ് ഇയർ ബുക്ക് ലഭിക്കും. റജിസ്ട്രേഷന് ബന്ധപ്പെടാം. 8138001036

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പോളിങ് ബൂത്ത് അറിയാം
കൽപറ്റ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് മുഖേന സമ്മതിദായകർക്കു പോളിങ് ബൂത്ത് അറിയാൻ സൗകര്യം ഒരുങ്ങുന്നു. https://electoral search.eci.gov.in ൽ പേര്, വയസ്സ്, ജില്ല, നിയോജക മണ്ഡലം എന്നീ വിവരങ്ങൾ നൽകിയാൽ ബൂത്ത് ഏതാണെന്ന് അറിയാൻ കഴിയും. കൂടാതെ വോട്ടർ ഐഡി കാർഡ് നമ്പർ നൽകി പോളിങ് ബൂത്ത് കണ്ടെത്താനുള്ള സംവിധാനവും വെബ്‌സൈറ്റിൽ ഉണ്ട്.

വോട്ടർ ഐഡിക്കൊപ്പം റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി ഒടിപി നൽകിയാലും വിവരം ലഭ്യമാകും. പോളിങ് ബൂത്ത് കണ്ടെത്താൻ സ്‌ക്രീനിൽ കാണിക്കുന്ന ക്യാപ്ച കോഡ് കൃത്യമായി നൽകണം. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമിലെ വോട്ടർ ഹെൽപ്‌ലൈൻ ആപ്പിലും ഹെൽപ്‌ലൈൻ നമ്പറായ 1950 ലും പോളിങ് ബൂത്ത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.

പോസ്റ്റൽ ബാലറ്റ്:  ഡ്യൂട്ടി സർട്ടിഫിക്കറ്റ് അപേക്ഷ നൽകണം
കൽപറ്റ ∙ ജില്ലയിൽ തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാരും വ്യക്തികളും പോസ്റ്റൽ ബാലറ്റ്, ഇലക്‌ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 6നു വൈകിട്ട് 5നു മുൻപ് അപേക്ഷ നൽകണം. മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥർ മാനന്തവാടി സബ് കലക്ടർക്കും ബത്തേരി മണ്ഡലത്തിലെ ഉദ്യോഗസ്ഥർ ബത്തേരി താലൂക്ക് ഓഫിസിലും കൽപറ്റ മണ്ഡലത്തിലെ ഉദ്യോഗസ്ഥർ കലക്ടറേറ്റിലെ ഡപ്യൂട്ടി കലക്ടർ എൽആറിനും ആണ് അപേക്ഷ നൽകേണ്ടത്. 

ഫോറം 12, ഫോറം 12 എ എന്നിവയിൽ നിയമന ഉത്തരവിന്റെയും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെയും പകർപ്പു സഹിതമാണ് അപേക്ഷ നൽകേണ്ടത്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കായി ബന്ധപ്പെട്ട പരിശീലന കേന്ദ്രത്തിലും അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ അറിയിച്ചു.

ഇന്ന്
കഴിഞ്ഞ മാസത്തെ റേഷൻ വിതരണം പുനരാരംഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com