ADVERTISEMENT

ഗതാഗത നിയന്ത്രണം: ബത്തേരി ∙ കല്ലുമുക്ക് -വെള്ളച്ചാൽ റോഡിൽ പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 4 ദിവസത്തേക്കു ഗതാഗതം നിയന്ത്രിച്ചതായി നെന്മേനി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ പകൽ 8.30–2.30. നാരോക്കടവ്, പുളിഞ്ഞാൽ ടൗൺ, പുളിഞ്ഞാൽ ടവർ, പുളിഞ്ഞാൽ ക്രഷർ, മൈലാടുംകുന്ന്, കാജ.

ഹാൻഡ് ബോൾ മത്സരം
കൽപറ്റ ∙ ജില്ലാ ഹാൻഡ്‌ ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ 6നു പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടിൽ ഹാൻഡ് ബോൾ ജില്ലാ ചാംപ്യൻഷിപ് നടക്കും. 2011 ജനുവരി 1 നു ശേഷം ജനിച്ച കുട്ടികൾക്കു പങ്കെടുക്കാം. പങ്കെടുക്കുന്നവർ വയസ്സ് തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്‌പോർട്സ് കിറ്റ് എന്നിവയുമായി രാവിലെ 7.30നു ഗ്രൗണ്ടിൽ എത്തണം. 9496209688.

ക്വിസ് 16ന്
ബത്തേരി ∙ ദേശീയ ഫയർ സർവീസ് വാരാചരണത്തോടനുബന്ധിച്ച് 16ന്  ബത്തേരി അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്  ക്വിസ് മത്സരം നടത്തുന്നു. 10നു മുൻപ് റജിസ്റ്റർ ചെയ്യണം. 04936 227101

ബാസ്കറ്റ് ബോൾ
പുൽപള്ളി ∙ ജില്ലാ ബാസ്കറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിലുള്ള അവധിക്കാല ബാസ്കറ്റ് ബോൾ പരിശീലനം 7മുതൽ മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാരംഭിക്കും. 8 മുതൽ 18 വരെ പ്രായമുള്ള ആൺ–പെൺ കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ. 9447435857.

ഫുട്ബോൾ 
പുൽപള്ളി ∙ ഡാഡ്സ് പുൽപള്ളി നടത്തുന്ന അവധിക്കാല ഫുട്ബോൾ പരിശീലന ക്യാംപ് 4 മുതൽ വടാനക്കവല ടാൻഗോ ടർഫിലാരംഭിക്കും. ഫോൺ. 9605861168.

കരാട്ടെ പരിശീലനം
പുൽപള്ളി ∙ അലൻ തിലക് കരാട്ടെ സ്കൂളിന്റെ നേതൃത്വത്തിലുള്ള അവധിക്കാല കരാട്ടെ പരിശീലനം ഇന്നുമുതൽ വിജയ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താരംഭിക്കും. ഫോൺ. 9048213015.

ചിത്രരചനാ ക്ലാസ്
പുൽപള്ളി ∙ രവിവർമ ചിത്രകലാ വിദ്യാലയത്തിൽ അവധിക്കാല ചിത്രരചനാ ക്ലാസുകൾ ആരംഭിച്ചു. ഫോൺ.9496686058.

പരിശീലനം ഇന്നു മുതൽ
കൽപറ്റ ∙  തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള ഒന്നാംഘട്ട പരിശീലനം ഇന്നു മുതൽ ആരംഭിക്കും. പ്രിസൈഡിങ് ഓഫിസർ, ഒന്നാം പോളിങ് ഓഫിസർ എന്നിവർക്കാണ് ആദ്യഘട്ട പരിശീലനം. ഇന്നു മാനന്തവാടി സെന്റ് പാട്രിക് ഹൈസ്‌കൂളിൽ മാനന്തവാടി മണ്ഡലത്തിൽ നിയോഗിക്കപ്പെട്ടവർക്കും നാളെ ബത്തേരി അസംപ്ഷൻ ഹൈസ്‌കൂളിൽ ബത്തേരി   മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കും 5നു കൽപറ്റ സെന്റ് ജോസഫ് കോൺവന്റ് ഹൈസ്‌കൂളിൽ കൽപറ്റ  മണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com