ADVERTISEMENT

പുല്‍പ്പള്ളി∙ എക്‌സൈസിന്റെ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് സിവില്‍ എക്‌സൈസ് ഓഫിസറെ പരുക്കേല്‍പ്പിച്ച സംഭവത്തിൽ  രണ്ടാമത്തെ പ്രതി കീഴടങ്ങി. വാഴവറ്റ മുണ്ടപ്ലാക്കൽ വീട്ടിൽ അഭി തോമസ് (21) ആണ് കീഴടങ്ങിയത്. നേരത്തെ അമ്പലവയല്‍ കുമ്പളേരി വരണക്കുഴി വീട്ടില്‍ അജിത്തിനെ (23) പുല്‍പ്പള്ളി ഇൻസ്‌പെക്ടർ എസ്എച്ച്ഒ പി.സുഭാഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തിരുന്നു. 

സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അഭി തോമസ് പൊലീസിന്റ പിടിയിൽപ്പെടുമെന്ന് ഉറപ്പായതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ഇവര്‍ക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. 2023 മാർച്ച് 26ന് രാത്രിയാണ് സംഭവം നടന്നത്. പെരിക്കല്ലൂര്‍ സ്‌കൂളിന് സമീപം എക്‌സൈസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്‌കൂട്ടറില്‍ വന്ന യുവാക്കള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. എക്‌സൈസ് ഓഫിസര്‍ രാജേഷിനാണ് പരുക്കേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com