ADVERTISEMENT

ഗൂഡല്ലൂർ ∙ കോയമ്പത്തൂരിനടുത്ത് പെരിയനായിക്കൻ പാളയത്ത് അമ്മയാനയെ വിട്ടുപിരിഞ്ഞ ആനക്കുട്ടിയെ തെപ്പക്കാട് ആനപ്പന്തിയിൽ എത്തിച്ചു. നാലുമാസം പ്രായമുള്ള കൊമ്പനാനക്കുട്ടിയെയാണു സംരക്ഷണത്തിനായി കൊണ്ടുവന്നത്. കൂട്ടം വിട്ടുപിരിഞ്ഞ ആനക്കുട്ടിയെ തള്ളയാനയുടെ അടുത്തെത്തിക്കാൻ വനപാലകർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ആനക്കുട്ടിയെ ക്യാംപിലേക്ക് എത്തിച്ചത്. 

നേരത്തെ സത്യമംഗലം വനത്തിൽ തള്ളയാനയെ പിരിഞ്ഞ നിലയിൽ കണ്ടെത്തിയ ആനക്കുട്ടി നിലവിൽ തെപ്പക്കാട് ആനപ്പന്തിയിലുണ്ട്. ഇതോടെ തെപ്പക്കാട് ആനപ്പന്തിയിൽ രണ്ടു കുട്ടിയാനകളായി. രണ്ടു കുട്ടിയാനകളെയും നോക്കുന്നതി ഓസ്കർ പുരസ്കാരം നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയമായ ആന പാപ്പാൻ ബൊമ്മനും ഭാര്യ ബെല്ലിയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com