ADVERTISEMENT

ഗൂഡല്ലൂർ ∙ ചെറിയ പെരുന്നാൾ ആഘോഷിക്കാനെത്തിയ സഞ്ചാരികളുടെ തിരക്കിൽ ഗൂഡല്ലൂരിലും ഊട്ടിയിലും ഗതാഗതം സ്തംഭിച്ചു. നാടുകാണി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ലോക്സഭാ തിര‍‍ഞ്ഞെടുപ്പിനെ തുടർന്ന് ചെക്ക് പോസ്റ്റുകളിൽ തിരച്ചിലും ശക്തമാക്കിയിരുന്നു.

തിരക്ക് വർധിച്ചതോടെ ഉദ്യോഗസ്ഥരും പരിശോധന ഒഴിവാക്കി സഹകരിച്ചു. രാത്രിയിലും ചുരത്തിൽ വാഹനങ്ങളുടെ തിരക്കായിരുന്നു. മലപ്പുറം ജില്ലയിൽ നിന്നുള്ള സഞ്ചാരികളാണ് അധികവും ഇവിടെ എത്തിയത്. നാടുകാണി ചുരത്തിലെ വ്യൂ പോയിന്റിലും രാത്രി വൈകിയും സഞ്ചാരികൾ എത്തിയിരുന്നു. കനത്ത ചൂടിൽ നിന്നും ആശ്വാസം തേടിയും സഞ്ചാരികൾ ഊട്ടിയിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com