വയനാട് ജില്ലയിൽ ഇന്ന് (20-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
കനത്ത ചൂടിനെത്തുടർന്ന് പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ പകൽ 8.30 – 5.30: ദ്വാരക സ്കൂൾ, ദ്വാരക ഐടിസി, ഹരിതം, പാസ്റ്ററൽ സെന്റർ, നാലാം മൈൽ, ആറുവാൾ, ചെറുകര, ഒഴുക്കൻമൂല, ഒഴുക്കൻമൂല പള്ളി, പുലിക്കാട്.
പകൽ 9.30 – 5.30: ആറുവാൾ, ചെറുകര, ഒഴുക്കൻമൂല, ഒഴുക്കൻമൂല ചർച്ച്, പുലിക്കാട്.
മാനന്തവാടി ∙ പകൽ 8.30 – 5.30: ഗാന്ധി പാർക്ക് പോസ്റ്റ് ഓഫിസ് റോഡ്, ക്ലബ്കുന്ന് – താഴെയങ്ങാടി റോഡ്.
പരിശീലനം 22ന്
കൽപറ്റ ∙ തിരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരായി നിയോഗിച്ചവർക്കുള്ള രണ്ടാം ഘട്ട പരിശീലനം 22ന് ഉച്ചയ്ക്ക് 2നു കലക്ടറേറ്റ് ആസൂത്രണ ഭവനിലെ എപിജെ ഹാളിൽ നടക്കും.