ADVERTISEMENT

പുൽപള്ളി ∙ മാവോയിസ്റ്റ് ഭീഷണിയുള്ള വനമേഖലയിലെ പൊളിങ് സ്റ്റേഷനുകളുടെ ചുമതലയുള്ള സെക്ടർ ഓഫിസർമാർക്ക് അനുവദിച്ചത് തുറന്ന വാഹനങ്ങളെന്നു പരാതി. വനമധ്യത്തിലെ ചേകാടിയിലെയും പാക്കത്തെയുമടക്കം താലൂക്കിലെ പല ഭാഗത്തേക്കും അനുവദിച്ച വാഹനം സുരക്ഷിതമല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വോട്ടിങ് യന്ത്രങ്ങളും സാമഗ്രികളുമായി ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല.

യന്ത്രങ്ങളുൾപ്പെടെയുള്ള പൊളിങ് സാമഗ്രികൾ വാഹനത്തിൽ വച്ച് ബൂത്തുകളിൽ പോകുമ്പോൾ ഏതെങ്കിലും വിധ ദുരുപയോഗങ്ങളോ, മോഷണമോ നടന്നാൽ ഉത്തരവാദിത്തം ഏൽക്കാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മുത്തങ്ങ, നൂൽപുഴ, വടക്കനാട് തുടങ്ങിയ വനാന്തർഭാഗത്തേക്കുള്ള യാത്രയിൽ പലപ്പോഴും കാട്ടാനയുടെ മുന്നിൽപെടുന്ന സാഹചര്യവമുണ്ട്.താലൂക്കിലെ ഉപയോഗത്തിന് എത്തിച്ച വാഹനങ്ങളിൽ പകുതിയും തുറന്നവയാണ്.ഈ വാഹനങ്ങൾ തങ്ങളുടെ തലവേദന വർധിപ്പിക്കുകയാണെന്നും അടച്ചുറപ്പുള്ള വാഹനങ്ങൾ ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com