ADVERTISEMENT

കൽപറ്റ ∙ ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടത്രയും ജില്ലയിലെ പോളിങ് ബൂത്തുകളിൽ പ്രതിഫലിച്ചു. രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു  പോളിങ് ബൂത്തുകളിലെല്ലാം. രാവിലെ തുടങ്ങിയ വരിയുടെ നീളം ഉച്ചയ്ക്കു മാത്രമാണ് അൽപം കുറഞ്ഞത്. ഉച്ച കഴിഞ്ഞ് രണ്ടോടെ വീണ്ടും ചൂടേറി. വോട്ടെടുപ്പ് തുടങ്ങി ആദ്യ 3 മണിക്കൂർ പിന്നിട്ടപ്പോൾ 17.15% ആയിരുന്നു പോളിങ്. ഉച്ചയ്ക്ക് ഒന്നോടെ പോളിങ് ശതമാനം 34.80ആയി. 1.30 ആയപ്പോഴേക്കും 41.40 % ആയി. പിന്നെ മന്ദഗതിയിലായി. വൈകിട്ടു 3.30നാണു പോളിങ് 50% പിന്നിട്ടത്.  6ന് പോളിങ് 67.45% ആയിരുന്നു.  6 കഴിഞ്ഞിട്ടും മിക്ക ബൂത്തുകളിലും നീണ്ടനിരയുണ്ടായിരുന്നു. 

പോളിങ് 70% പിന്നിട്ടത് വൈകിട്ട് 6.30ന് 
രാവിലെ 8 ആദ്യമണിക്കൂറിൽ തന്നെ പോളിങ് ശതമാനം ഉയർന്നു തുടങ്ങി. വോട്ടെടുപ്പ് ഒരുമണിക്കൂർ പിന്നിട്ടപ്പോൾ 5.15% ആയിരുന്നു പോളിങ്.രാവിലെ 9.15 12.64% രാവിലെ 10.25 20.08% രാവിലെ 11 20.45% രാവിലെ 11.15 26.56% രാവിലെ 11.35 27.51% ഉച്ചയ്ക്ക് 12 28.82% ഉച്ചയ്ക്ക് 12.20 34.24% ഉച്ചയ്ക്ക് 12.55 34.80% ഉച്ചയ്ക്ക് 1.25 41.40% ഉച്ചയ്ക്ക് 1.45 41.80% ഉച്ച കഴിഞ്ഞ് 2.25 47.65% ഉച്ച കഴിഞ്ഞ് 2.55 48.49% വൈകിട്ടു 3.20 54.20% വൈകിട്ട് 4 54.72% വൈകിട്ട് 4.30 61% വൈകിട്ട് 5 61.16% വൈകിട്ട് 5.30 67.29% വൈകിട്ട് 6 67.45% വൈകിട്ട് 6.30 70.99% രാത്രി 7‍ 72.14% രാത്രി 8.30 72.92

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com