ADVERTISEMENT

മാനന്തവാടി ∙ മാനിനെ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരുക്കേറ്റു. ബാവലി കക്കേരി സ്വദേശികളായ സജീവന്‍ (32), സുനില്‍ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെ രണ്ടാം ഗേറ്റ് – പാല്‍വെളിച്ചം റോഡിലൂടെ കക്കേരിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. യാത്രാമധ്യേ വനത്തില്‍ നിന്നും കുതിച്ചു വന്ന മാന്‍ ഇവര്‍ ഓടിച്ചിരുന്ന ബൈക്കിന്റെ മുകളിലൂടെ ചാടിപ്പോകുകയും മാനിന്റെ കൊമ്പും കൈകാലുകളും ഇവിടെ ശരീരത്തിൽ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. മുഖത്തും തലയ്ക്കും സാരമായി പരുക്കേറ്റ സജീവനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സുനില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com