ഡയറക്ട് സെല്ലിങ്: വിജയം കൊയ്തവരിൽ റിട്ട. ഡപ്യൂട്ടി കലക്ടർ മുതൽ വീട്ടമ്മമാർ വരെ

Direct_selling
SHARE

വലിയ മുടക്കുമുതൽ ഇല്ലാതെ വീട്ടമ്മമാർ, റിട്ടയർ ചെയ്ത ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി ആർക്കും ചെയ്യാവുന്ന ബിസിനസ് ആണ് ഡയറക്ട് സെല്ലിങ്. അൽപം പഠിക്കാൻ തയാറാകുകയും പരിശ്രമിക്കുകയും ചെയ്താൽ വൻ നേട്ടമുണ്ടാക്കാവുന്ന മേഖലയാണിത്. കമ്പനികൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ബിസിനസ് പ്ലാൻ മനസിലാക്കുന്ന കാര്യത്തിലും ശ്രദ്ധ വേണമെന്ന് മാത്രം. വിവിധ തൊഴിൽ മേഖലകളിൽ നിന്ന് ഡയറക്ട് സെല്ലിങ് രംഗത്ത് എത്തി വിജയം എത്തിപ്പിടിച്ച ഏതാനും പേരെ പരിചയപ്പെടുത്തുകയാണിവിടെ. ഡെപ്യൂട്ടി കലക്ടർ മുതൽ വീട്ടമ്മമാർ വരെ ഇക്കൂട്ടത്തിലുണ്ട്. ഡെപ്യൂട്ടി കലക്ടർ ആയി വിരമിച്ച സി.എസ് ചാൾസ് ( ആലപ്പുഴ) പെൻഷന്റെ ഇരട്ടിയിലധികമാണ് മാസം ബിസിനസിൽ നിന്ന് നേടുന്നത്. സ്വന്തമായി വരുമാനം നേടുന്നതോടൊപ്പം കൂടെ ഉള്ളവർക്കും മികച്ച വരുമാനം നൽകാനാകുന്നു എന്നതാണ് ഇവർക്ക് ഏറ്റവും അഭിമാനകരമായ കാര്യം

1)ചാൾസ് സി.എസ് 

ആലപ്പുഴ സ്വദേശി. 2017 ജൂലൈയിൽ എറണാകുളം കലക്ടറേറ്റിൽ നിന്ന് ഡപ്യൂട്ടി കലക്ടർ ആയി വിരമിച്ചു. 2018 മാർച്ചിലാണ് ഡയറക്ട് സെല്ലിങ് രംഗത്തേക്ക് വന്നത്. സർവീസിലിരിക്കുമ്പോൾ ഈ രംഗത്ത് നന്നായി പ്രവർത്തിക്കുന്ന ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. വീട്ടിലേക്ക് ചില ഉൽപ്പന്നങ്ങൾ വാങ്ങി ഫലം ലഭിക്കുക കൂടി ചെയ്തതോടെ  താൽപര്യമായി.  ബിസിനസിനെ പറ്റി കൂടുതലായി പഠിച്ച്, ഇന്ത്യയിലെ ഭാവി സാധ്യതകൾ മനസിലാക്കിയാണ് ബിസിനസിൽ ഇറങ്ങിയത്. ധാരാളം പ്രൊഫഷണൽസ് ഇദ്ദേഹത്തിന്റെ ടീമിലുണ്ട്. ഇപ്പോൾ പെൻഷന്റെ ഇരട്ടിയിലധികമാണ് മാസം ബിസിനസിൽ നിന്ന് കിട്ടുന്നത്.  കൂടുതൽ ആളുകളെ സഹായിക്കാനും വരുമാനം നേടിക്കൊടുക്കാനും കഴിയുന്നു എന്നതാണ് മറ്റൊരു സന്തോഷം. സർവീസിലിരുന്ന കാലത്ത് നടക്കാതെ പോയ ഇത്തരം കാര്യങ്ങൾ സ്വന്തം ബിസിനസ് വളർച്ചയ്ക്കൊപ്പം തന്നെ നടക്കുന്നു. 

Charls

ഏതു പുതിയ കാര്യവും ആദ്യം എതിർക്കുക എന്ന ശീലം മാറ്റി നിർത്തി ബിസിനസ് പഠിക്കാൻ തയാറായാൽ നേട്ടം ഉറപ്പെന്ന് ഇദ്ദേഹത്തിന്റെ വാക്ക്. സമപ്രായക്കാരും സഹപ്രവർത്തകരുമൊക്കെ ആയ പലരും റിട്ടയർ ചെയ്ത ശേഷം വീട്ടിൽ ഒതുങ്ങി കൂടുകയാണ്. വല്ലപ്പോഴും ഫെയ്സ്ബുക്കിൽ  പോസ്റ്റുകളോ വാട്സാപ്പ് മെസേജുകളോ ആണ് അവരെയൊക്കെ ഓർമിപ്പിക്കുന്നത്. റിട്ടയർമെന്റ് കാലത്ത് ഏറ്റവും നന്നായി ആളുകളുമായി ഇടപഴകാനും നല്ലരീതിയിൽ വരുമാനം ഉണ്ടാക്കാനും സന്തോഷത്തോടെ പോസിറ്റീവ് ഇരിക്കാനും ഡയറക്ട് സെല്ലിങ് മികച്ച വഴി തന്നെയാണ്. 

സർക്കാർ സർവീസിലിരുന്ന കാലത്ത് പല കാര്യങ്ങളിലും നല്ല തിരക്കുണ്ടായിരുന്നു. കഴിഞ്ഞ ഇലക്ഷൻ സമയങ്ങളിൽ ഒക്കെ ‘ടെൻഷൻ’ അടിച്ച് ഓടിനടന്ന ആൾ ഇത്തവണ കൂൾകൂളായി വോട്ട് ചെയ്തു. മുൻകാലത്തു നിന്ന് വ്യത്യസ്തമായി ഓരോ ദിവസവും എൻജോയ് ചെയ്തു ജീവിക്കുന്നു. യാത്രകളാണ് ഇദ്ദേഹത്തിന്റെ പ്രധാന ഇഷ്ടങ്ങളിലൊന്ന്. ലോകത്തിന്റെ വിവിധ ദേശങ്ങളിൽ സഞ്ചരിക്കാനുള്ള മികച്ച വരുമാനം ബിസിനസ് തരുന്നുണ്ട്. ഒപ്പം കമ്പനിയുടെ വിദേശയാത്രാ കോൺടെസ്റ്റ് വിന്നറായതോടെ 4 ദിവസത്തെ ട്രിപ്പും സാധിച്ചു. 

സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ഭാര്യ ജാക്വിലിനും ഇദ്ദേഹത്തോടൊപ്പം ബിസിനസിലുണ്ട്. ബാംഗ്ലൂരിൽ ക്ലിനിക്കൽ റിസർച്ച് അസിസ്റ്റന്റ് ആയ മകൾ അലീന പാർട് ടൈമായി ബിസിനസ് ചെയ്ത് ആഴ്ചയിൽ 5000 രൂപയോളം വരുമാനം ഉണ്ടാക്കുന്നു. മകൻ അലക്സ് എയർ ഇന്ത്യയിൽ ട്രെയിനി ആണ്. പാർട്ട് ടൈമായി ബിസിനസ് തുടങ്ങിയിട്ടുണ്ട്. 

2)ജിഷാദ് ബക്കർ

തൃശൂർ ജില്ലയിലെ ഗുരുവായൂർ സ്വദേശി. 5 വർഷമായി മുഴുവൻ സമയ കരിയർ ആയി ഡയറക്ട് സെല്ലിങ് ചെയ്യുന്നു. ബിസിനസ് ട്രെയിനർ കൂടിയാണ് ഇദ്ദേഹം. പഠനത്തിനു ശേഷം സ്വന്തം ബിസിനസ് എന്ന് ആലോചിക്കുമ്പോൾ വൻ മുടക്കുമുതലോ അതിനു പറ്റിയ പശ്ചാത്തലമോ ഉണ്ടായിരുന്നില്ല. ഡയറക്ട് സെല്ലിങ് പരിചയപ്പെടുത്തുന്നത് ഒരു സുഹൃത്താണ്. ലോകത്തെങ്ങും വളരെ വിജയകരമായി ചെയ്തുവന്ന ബിസിനസ് എന്ന നിലയിൽ താൽപര്യം തോന്നി. പിന്നീട് പഠിക്കാനും കൂടുതൽ അറിയാനും ഉള്ള അന്വേഷണമായിരുന്നു. മുംബൈയിലും ഡൽഹിയിലും മറ്റും പോയി ബിസിനസ് പഠിച്ചു. ഇന്ന് കൂടുതൽ ആളുകൾക്ക് ബിസിനസ് ട്രെയിനിങ് നൽകാൻ ടീം ഗ്ലോബൽ എന്ന ഓർഗനൈസേഷനും പ്രവർത്തിക്കുന്നു. ടീം ഗ്ലോബൽ ലേണിങ് സിസ്റ്റം യുട്യൂബിലും സബ്സ്ക്രൈബ് ചെയ്യാം. ഭാര്യ: അൻഷിത, മക്കൾ: ഇഷാൻ, സഹാൻ 

Jishad

ഇപ്പോൾ മാസവരുമാനം ലക്ഷങ്ങൾ‌. ശ്രമിച്ചാൽ ഏതാണ്ട് 6 മാസം കൊണ്ട് തെറ്റില്ലാത്ത വരുമാനം ആർക്കും നേടാം എന്ന് ജിഷാദ് ഉറപ്പുതരുന്നു. ഇദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘വളരെ സാധാരണക്കാരനായ ഒരാളെ അസാധാരണക്കാരൻ ആക്കാൻ കഴിയുന്ന’ ഒരു ബിസിനസ് ആണ് ഡയറക്ട് സെല്ലിങ്. 

3) ബെൽനി മേലെമഠത്തിൽ

Belni

കോഴിക്കോട് ജില്ലയിലെ താമരശേരി സ്വദേശിയായ ബെൽനി കർഷക കുടുംബത്തിലെ അംഗമാണ്. 2015ൽ ഇൻഷുറൻസ് മേഖലയിൽ സീനിയർ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുമ്പോഴാണ് ഡയറക്ട് സെല്ലിങിനെ കുറിച്ച് അറിയുന്നത്. വിശദമായി പഠിച്ച് ഫുൾടൈം കരിയറായി സ്വീകരിച്ചതോടെ നാലു വർഷം കൊണ്ട് മാസവരുമാനം ലക്ഷങ്ങളായി ഉയർന്നു. ഇന്നു കേരളത്തിന് അകത്തും പുറത്തുമായി നല്ല ബിസിനസ് നെറ്റ്‌വർക്ക് ഉണ്ട്.

ഭാര്യ: സ്നിഗ്ധ. മക്കൾ: ആഭ, ഗൗരി

4)മിഥുൻ വി. കുമാർ

Midhun

ചങ്ങനാശേരിക്കടുത്ത് രാമങ്കരി സ്വദേശി. 2009ൽ എംബിഎ കഴിഞ്ഞ് അച്ഛനോടൊപ്പം ഫാമിലി ബിസിനസിൽ ചേർന്നെങ്കിലും പരമ്പരാഗത ബിസിനസിന്റേതായ ടെൻഷൻ ഉണ്ടായിരുന്നു. ചില സുഹൃത്തുക്കളാണ് ഡയറക്ട് സെല്ലിങിനെ കുറിച്ച് പറയുന്നത്. എംബിഎയ്ക്ക് പാഠ്യവിഷയമായിരുന്നതു കൊണ്ടു തന്നെ ഇതു സംബന്ധിച്ച് നല്ല ധാരണയുണ്ടായിരുന്നു. ആദ്യം പാർട് ടൈമായി ചെയ്തുതുടങ്ങി. ആറുമാസത്തിനുശേഷം മുഴുവൻ സമയ ബിസിനസ് ആക്കി. വർക്ക് ടെൻഷനോ ടാർഗറ്റോ ഇല്ലാതെ ആസ്വദിച്ച് ജോലി ചെയ്യുന്നു. ഗ്രൂപ് വർക്കിന്റെ രസവും. പല മേഖലകളിൽ ജോലി ചെയ്യുന്ന പ്രഫഷനൽസ് ആയ സുഹൃത്തുക്കൾ രാജി വച്ച് മിഥുനോടൊപ്പം ചേർന്നു. ഇപ്പോൾ ഒന്നര ലക്ഷത്തോളം വരുമാനം. ഭാര്യ: മേഘന, മക്കൾ: മയൂഖ്, മാനസ 

5)കെ.എം ശരൺകുമാർ 

Sarankumar

ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശി. ഇലക്ട്രോണിക് എൻജിനീയറിങ് കഴിഞ്ഞ് സ്വന്തമായി ഹോട്ടൽ ബിസിനസ് തുടങ്ങി. പിന്നെ ഡ്രസ് മറ്റീരിയൽ ബിസിനസും. രണ്ടും വൻ നഷ്ടമായി. ഏതാണ്ട് 25 ലക്ഷത്തോളം രൂപ ബാധ്യതയുമായി നിൽക്കുമ്പോഴാണ് ഡയറക്ട് സെല്ലിങിനെ പറ്റി അറിയുന്നത്. ആദ്യം മടിച്ചെങ്കിലും മുടക്കുമുതൽ വേണ്ട എന്നത് വലിയൊരു ആകർഷണമായിരുന്നു. 2015 ഡിസംബർ ഈ ബിസിനസിലേക്കിറങ്ങി  2017 അവസാനം കടങ്ങൾ തീർത്തു. ഇപ്പോൾ ലക്ഷങ്ങൾ മാസവരുമാനം നേടുന്നു.

അച്ഛൻ: മണി, അമ്മ: സാവിത്രി

6)പി. ആർ പ്രകാശ് 

prakash

കൊല്ലം ആദിച്ചനല്ലൂർ സ്വദേശി. മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ. എയർഫോഴ്സിലായിരുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആണ് ഡയറക്ട് സെല്ലിങിനെ കുറിച്ച് പറയുന്നത്. ബിസിനസിൽ വന്നിട്ട് 8 വർഷം .ബിസിനസിന്റെ ഭാവി സാധ്യതകൾ പഠിച്ചതോടെ 3 വർഷം മുൻപ് മുഴുവൻ സമയ കരിയർ ആക്കി. ഇപ്പോൾ മാസവരുമാനം അറുപതിനായിരത്തിനു മുകളിൽ. ഭാര്യ: ഷീന. മക്കൾ: ദേവപ്രിയ, ദേവനന്ദൻ

7) എൻ.എസ് ഹരിദാസ്

Haridas

പത്തനംതിട്ട ജില്ലയിലെ ഉളനാട് സ്വദേശി. 23 വർഷം പഞ്ചാബിൽ ജോലി ചെയ്ത് നാട്ടിലെത്തി ഇലക്ട്രീഷ്യൻ പ്ലമർ ജോലികൾ‌ ചെയ്യുമ്പോഴാണ് ബിസിനസിൽ എത്തുന്നത്. ഒന്നര വർഷം പാർട് ടൈമായി ചെയതു. ബിസിനസ് പഠിച്ചു. നല്ല വരുമാനമായതോടെ ഫുൾടൈം കരിയർ ആക്കി. തുടക്കത്തിൽ ആളുകളുടെ പ്രതികരണം നെഗറ്റീവ് ആയിരുന്നെങ്കിലും നല്ല ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ കൊടുക്കാനായത് ഗുണമായി. ഹരിദാസിന്റെ വാക്കുകളിൽ ‘23 വർഷം കൊണ്ട് സമ്പാദിച്ചതിനേക്കാൾ എത്രയോ ഇരട്ടി 2 വർഷം കൊണ്ട് നേടാനായി’. ഇപ്പോൾ മാസം എൺപതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ വരുമാനം.

ഭാര്യ: മായ മക്കൾ ഹിമ, ഹർഷ

8)ഷിജു ഗോപിനാഥ്

Shiju

ചങ്ങനാശേരി സ്വദേശി. എംബിഎയ്ക്കു ശേഷം മാക്സ് ലൈഫിൽ ഏജൻസി ഡവലപ്മെന്റ് ഓഫിസറായി ജോലി ചെയ്യുമ്പോഴാണ് ഡയറക്ട് സെല്ലിങ് ബിസിനസ് പഠിച്ചത്. ഏതാനും മാസം പാർട്ട് ടൈമായി ചെയ്ത ശേഷം 2018 മേയിൽ ജോലി രാജി വച്ച് മുഴുവൻ സമയ കരിയർ ആക്കി. തുടക്കത്തിൽ വീട്ടിൽ എതിർപ്പായിരുന്നെങ്കിലും ഒരു വർഷം കൊണ്ട് മാസവരുമാനം മുൻ ശമ്പളത്തേക്കാൾ മൂന്നിരട്ടിയായി. അമ്മ: സൗദാമിനി ഗോപിനാഥ്. സാമ്പത്തികമായി റിസ്ക് ഇല്ല എന്നതാണ് ഡയറക്ട് സെല്ലിങ്ങിന്റെ പ്രധാന പോസിറ്റീവ് വശമായി ഇദ്ദേഹം കാണുന്നത്.

9)സുലൈഖ ഇബ്രാഹിം

Sulekha

മലപ്പുറം ജില്ലയിലെ എടപ്പാൾ മറവഞ്ചേരി സ്വദേശിനി. ലാബ് ടെക്നീഷ്യൻ. പെരുമ്പിലാവ് എന്ന സ്ഥലത്ത് സ്ഥലത്ത് സ്വന്തമായി ലാബ് നടത്തുകയായിരുന്നു. രണ്ടു വർഷം മുൻപ് ഡയറക്ട് സെല്ലിങിനെ കുറിച്ച് പഠിച്ച് ബിസിനസിൽ വന്നു. ഇപ്പോൾ ഫുൾടൈം ചെയ്യുന്നു. ലാബ് മറ്റ് ആളുകളെ ഏൽപ്പിച്ചത് ഡയറക്ട് സെല്ലിങിന്റെ ഭാവി സാധ്യകൾ മനസിലാക്കിയാണ്. മൈസൂരിൽ കോളജ് ലക്ചറർ ആയ മകൻ മുഹമ്മദ് ഇഹ്ജാസ് ജോലി രാജിവച്ച് ബിസിനസിൽ ചേർന്നു. മറ്റൊരു മകൻ മൊഹ്‌യീദ് ഷായും ഡിപ്ലോമ പഠനത്തോടൊപ്പം പാർട്ട് ടൈമായി ബിസിനസ് ചെയ്യുന്നു. ആഴ്ചയിൽ 10000– 25000 രൂപ വരുമാനം.  ഭർത്താവ്: ഇബ്രാഹിം. മകൾ:ഫാത്തിമ ഹസ്ന

10) അഡ്വ. രാജീവൻ ഡി. രാജ

Rajeevan

തൃശൂർ അയ്യന്തോൾ സ്വദേശി. മുൻപ് അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്തിരുന്നു. രണ്ടരവർഷം പാർട്ട് ടൈമായി ചെയ്തു ഡയറക്ട് സെല്ലിങ് ബിസിനസ് പഠിച്ചു. പിന്നീട് ഫുൾടൈം കരിയർ ആക്കി. ഇപ്പോൾ ആഴ്ചയിൽ ഇരുപത്തയ്യായിരത്തോളം രൂപ വരുമാനം. ഭാര്യ: സ്മിത മക്കൾ: മാലിനി, ശ്രീഹരി

11)ശൈലേഷ് ബാലൻ

Shylesh

കോഴിക്കോട് ജില്ലയിലെ കാവുംതറ സ്വദേശി. ഇലക്ട്രിക്കൽ എൻജിനീയർ. മാർക്കറ്റിങ് താൽപര്യമുണ്ടായിരുന്നതു കൊണ്ട് അതിലേക്ക് വന്നു. മൂന്നുമാസം കൊണ്ട് 20000 മാസവരുമാനം വന്നതോടെ കൂടുതൽ താൽപര്യമായി. ഒരു വർഷം കൊണ്ട് 1 ലക്ഷം വരുമാനമായി. ഇപ്പോൾ മാസവരുമാനം ലക്ഷങ്ങളാണ്. വടക്കേ ഇന്ത്യ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇപ്പോൾ മികച്ച ബിസിനസ് നെറ്റ്‌വർക്ക് ഭാര്യ: ദീപ്തി കുട്ടികൾ: ദിയ നന്ദ, ദേവിക്

12)അച്ചു അനിരുദ്ധൻ

Achu

ആലപ്പുഴ ജില്ലയിലെ കിടങ്ങറ സ്വദേശി. ആക്സിസ് ബാങ്കിൽ വെൽത് ഡിവിഷൻ ഓഫിസറായിരുന്നു. ഒന്നര വർഷം മുൻപ് പാർടൈമായി ബിസിനസ് തുടങ്ങി. 6 മാസമായി ഫുൾടൈം കരിയർ ആയി ചെയ്യുന്നു. തുടക്കസമയത്ത് ‘പരിശ്രമം കൂടുതലും വരുമാനം കുറവും ആണെങ്കിലും പതിയെ വരുമാനം കൂടുതലും പരിശ്രമം കുറവും’ ആകുന്ന ബിസിനസ് ആണ് ഡയറക്ട് സെല്ലിങ്. അതുകൊണ്ടുതന്നെ നന്നായി പഠിച്ച് ബിസിനസ് തുടങ്ങി ഇപ്പോൾ ആഴ്ചയിൽ ശരാശരി 15000 രൂപ വരുമാനം. ഭാര്യ : അനിത, മക്കൾ: അക്ഷരനന്ദ, അക്ഷിത്ദേവ്

13) രേഖ സജി

Rekha_Saji

പന്തളം മാന്തുക സ്വദേശി. വീട്ടമ്മയായിരുന്നു. സഭയിലെ സുഹൃത്ത് വഴിയാണ് മാർക്കറ്റിങ്ങിലേക്ക് എത്തിയത്. ഒന്നരവർഷമായി മുഴുവൻ സമയ ബിസിനസ് ചെയ്യുന്നു. രണ്ടാം മാസം മുതൽ ചെറിയ വരുമാനം കിട്ടിത്തുടങ്ങി. ഭർത്താവ് ഗൾഫിലായിരുന്നു. തിരിച്ച് നാട്ടിൽ വന്ന സമയത്ത് ബിസിനസിലെ വരുമാനം കൊണ്ടാണ് പിടിച്ചുനിന്നത്. നല്ലൊരു നെറ്റ്‌വർക്ക്ആയി. ഭർത്താവ് സജി. മക്കൾ: രോഹൻ, സേജൽ. ഇപ്പോൾ വരുമാനം ആഴ്ചയിൽ 15000– 30000 രൂപ

14) ദിനേശ് നാരായൺ

Dinesh

കോഴിക്കോട് കുന്നമംഗലം സ്വദേശി. 17 വർഷമായി ഡയറക്ട് സെല്ലിങ് പരിചയമുണ്ട്. ആദ്യം പരമ്പരാഗത ബിസിനസിൽ ആയിരുന്നു. ആ സമയത്ത് പാർട് ടൈമായി ഡയറക്ട് സെല്ലിങ് ചെയ്തു. ബിസിനസ് നന്നായി പഠിച്ചു. 4 വർഷമായി മുഴുവൻ സമയ കരിയർ ആയി ചെയ്യുന്നു. മാസവരുമാനം ലക്ഷങ്ങൾ. ഭാര്യ: മഞ്ജു നായർ. മകൻ: ദ്രുപദ്

15) നോയൽ ജോർജ്

Noyal

കൊല്ലം സ്വദേശി. 2000 മുതൽ ഡയറക്ട് സെല്ലിങ് പരിചയം. 2010ൽ പരമ്പരാഗത ബിസിനസ്. 2016 ൽ വീണ്ടും ഡയറക്ട് സെല്ലിങിലേക്ക് വന്നു. പഠന കാലത്തുതന്നെ വൻ സ്വപ്നങ്ങൾ കണ്ടു. വിദേശജോലിക്ക് ശ്രമിക്കുമ്പോഴാണ് ഡയറക്ട് സെല്ലിങിനെ കുറിച്ച് അറിയുന്നത്. കൂടുതൽ പഠിച്ചപ്പോൾ സാധ്യതകൾ മനസിലായി. മൂന്നുമാസത്തെ പരിശ്രമം കൊണ്ട് 1 ലക്ഷം മാസവരുമാനത്തിലേക്കെത്തിയപ്പോൾ പിന്നെ തിരിഞ്ഞുനോക്കാനില്ലാതായി. ഇപ്പോൾ ലക്ഷങ്ങൾ മാസവരുമാനം. ഭാര്യ: സനിത, മക്കൾ: ഇവ, എമിൽ

16)സോണിയ ഷാജി

Sonia

ചേർത്തല കടക്കരപ്പള്ളി ഒറ്റപ്പുന്ന സ്വദേശി. ഇൻഷുറൻസ് ഏജന്റായിരുന്നു മുൻപ്. മൂന്ന് വർഷം മുൻപ്, ഡയറക്ട് സെല്ലിങ് തുടങ്ങി. ആദ്യ ഒന്നര വർഷം പാർട്ട് ടൈമായി ചെയ്തു. ഇപ്പോൾ ഒന്നര വർഷമായി മുഴുവൻ സമയ കരിയർ ആക്കി. മാസം 50,000 രൂപയോളം നേടുന്നു. എൻജിനീയർ ആയ മകനും രാജി വച്ച് ഇപ്പോൾ ബിസിനസിൽ ഒപ്പമുണ്ട്

ഭർത്താവ് ഷാജി, മകൻ അനുരാജ്

17) കെ.വൈ. ജോയ്

Joy

ആലപ്പുഴയിലെ മുഹമ്മ സ്വദേശി. ഇൻ‌ഷുറൻസ് മേഖലയിൽ ജോലി ചെയ്തിരുന്നു മുൻപ്. ഒപ്പം കംപ്യൂട്ടർ സെന്ററും നടത്തി വരുമ്പോഴാണ് ഡയറക്ട് സെല്ലിങ് അറിയുന്നത്. മൂന്നു നാലുമാസം പഠിച്ചു. പിന്നെ മുഴുവൻ സമയ കരിയർ ആക്കി. ഇപ്പോൾ എൺപതിനായിരത്തിനു മുകളിൽ ആണ് മാസവരുമാനം. സ്ഥാപനങ്ങൾ മറ്റ് ആളുകളെ ഏൽപ്പിച്ചു.

ഭാര്യ: ടെസി മക്കൾ: ആൻ മരിയ, ജിനോ

18)സാറാമ്മ

Saramma

പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി സ്വദേശി. നാലു വർഷം മുൻപാണ് ഡയറക്ട് സെല്ലിങ് ചെയ്തു തുടങ്ങിയത്. അലർജിക്ക് മരുന്നു വാങ്ങി കഴിച്ച് അസുഖം മാറിയതോടെ ആ മരുന്നിനെ പിൻതുടർന്നാണ് സാറാമ്മ ബിസിനസിൽ എത്തിയത്. മുൻപ് ചെറിയ തയ്യൽക്കടയായിരുന്നു വരുമാന മാർഗം. ഡയറക്ട് സെല്ലിങിനെ കുറിച്ച് കൂടുതൽ പഠിച്ചതോടെ കടയോടൊപ്പം പാർട് ടൈമായി ചെയ്തു തുടങ്ങി. സാറാമ്മയുടെ ഭാഷയിൽ ആദ്യത്തെ കുറച്ചു നാളുകൾ ഒരു പ്രൊബേഷൻ പീരിഡ് ആണ്.  ബിസിനസ് പഠിച്ച് ഉറച്ചുനിൽക്കുന്നവർക്ക് ആറുമാസമൊക്കെ ആകുമ്പോഴേക്ക് ശ്രമിച്ചാൽ തെറ്റില്ലാത്ത വരുമാനമുണ്ടാക്കാം. ഇപ്പോൾ മാസം ഏതാണ്ട് 40,000 രൂപയോളം മാസവരുമാനം. അമ്മ: മറിയാമ്മ സഹോദരി: എസ്തർ എന്നിവർ ചേർന്നതാണ് കുടുംബം.

19) ജോസഫ് ആന്റണി

Joseph

കുട്ടനാട് ചമ്പക്കുളം സ്വദേശി. 26 വർഷം സ്കൂൾ അധ്യാപകനായിരുന്നു. 2 വർഷമായി ഡയറക്ട് സെല്ലിങ് ചെയ്യുന്നു.ആദ്യ ഒരു വർഷം പാർട് ടൈമായി ചെയ്തു. ബിസിനസ് പഠിച്ചു.  6–7 മാസം കൊണ്ട് അധ്യാപനത്തേക്കാൾ വരുമാനം ബിസിനസിൽ നിന്ന് കിട്ടിയപ്പോൾ 1 വർഷം മു‍ൻപ് മുഴുവൻ സമയ കരിയർ ആക്കി. ഇപ്പോൾ നല്ല നെറ്റ്‌വർക്ക് ഉണ്ട്. മറ്റുള്ളവർക്ക്  ട്രെയിനിങ് കൊടുക്കുന്നു. മാസം ഒന്ന് –ഒന്നര ലക്ഷം വരുമാനം. ഭാര്യ: ടീന. മക്കൾ ജോയൽ, ജിയ, ജീവ

20)സുധീർ മാവിള

Sudheer

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ വെള്ളൂർ സ്വദേശി. സംഗീതാധ്യാപകനായിരുന്നു മുൻപ്. 2015ൽ പാർട്ട് ടൈം ബിസിനസ് ആരംഭിച്ചു. 2017ൽ നല്ല വരുമാനം കിട്ടിത്തുടങ്ങിയതോടെ ഫുൾ ടൈം ആക്കി.  കേരളത്തിന് അകത്തും പുറത്തുമായി നല്ല ബിസിനസ് നടക്കുന്നു. ഇപ്പോൾ മാസവരുമാനം ഏകദേശം അമ്പതിനായിരത്തിനും ഒരുലക്ഷത്തിനുമിടയിൽ. 

ഭാര്യ: ഗീത മക്കൾ: തനുശ്രീ, തേജശ്രീ

കൂടുതൽ അറിയാൻ: 6238910726

ഡയറക്ട് സെല്ലിങ് രംഗത്ത് കമ്പനികളെ നിരീക്ഷിക്കാൻ റഗുലേറ്ററി അതോറിറ്റി

കേന്ദ്ര ഗവൺമെന്റ് ആണ് ഡയറക്ട് സെല്ലിങ് സംബന്ധിച്ച നിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഇവ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഡയറക്ട് സെല്ലിങ് രംഗത്ത് കമ്പനികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആദ്യമായി ഒരു റഗുലേറ്ററി അതോറിറ്റി രൂപീകരിച്ച സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് ഇതിനായി ഒരു നോഡൽ ഓഫീസറും ഉണ്ട്. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, പൊലീസ്, ടാക്സ് ഡിപാർട്മെന്റ്, നിയമ വകുപ്പ് ഇവയുടെ പ്രതിനിധികൾ ചേർന്നതാണ് റഗുലേറ്ററി അതോറിറ്റി. സംസ്ഥാന സർക്കാരിന്റേതായി ജില്ലാതലത്തിൽ രൂപീകരിക്കുന്ന ഉപഭോക്തൃ സഹായ കേന്ദ്രങ്ങളും ഇക്കാര്യങ്ങൾ നിരീക്ഷിക്കും. 

കമ്പനികളെയോ ഉൽപ്പന്നങ്ങളെയോ പറ്റി പൊതുജനങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ ജില്ലാ കേന്ദ്രങ്ങളിൽ നൽകാം. മോണിറ്ററിങ് അതോറിറ്റി പരാതി പഠിച്ച് ശരിയാണെന്നു കണ്ടാൽ കമ്പനികൾക്ക് നോട്ടീസ് നൽകുകയും തെറ്റു തിരുത്തിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യും. ഈ രംഗത്ത് വളരെ ആളുകൾ സത്യസന്ധമായി തൊഴിലെടുക്കുന്നുണ്ട്. മൾട്ടി ലെവൽ മാർക്കറ്റിങിലെ കള്ളനാണയങ്ങളെ കണ്ടെത്തുക എന്നതാണ് റഗുലേറ്ററി അതോറിറ്റിയുടെ ലക്ഷ്യം.  ഈ ലക്ഷ്യത്തോടെ പ്രത്യേക പോർട്ടലും വരുന്നു– മന്ത്രി  പി. തിലോത്തമൻ 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
FROM ONMANORAMA