ADVERTISEMENT

റാങ്ക് ലിസ്റ്റുകളുടെ മുൻനിരയിൽ സ്ഥാനം പിടിക്കാൻ  പിഎസ്‌സി ചോദ്യപേപ്പറുകളുടെ പിറകെ പോകുകയാണ് ഫഹദ് ചെയ്തത്. അങ്ങനെ പിഎസ്‌സിയുടെ മുൻ ചോദ്യപേപ്പറുകൾ വിശകലനം ചെയ്തുള്ള പഠനം ഫഹദിനു സമ്മാനിച്ചത് സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിലെ ആറാം സ്ഥാനം.  പിഎസ്‌സിയുടെ മുൻ ചോദ്യങ്ങൾ അനുബന്ധ വിവരങ്ങൾ സഹിതം പഠിച്ചാൽ മാത്രം മതി റാങ്ക് ലിസ്റ്റിലെ മുൻനിര റാങ്കുകൾ കൂടെപോരുമെന്നു പറയാൻ കെ. ഫഹദിന് ഇതിൽ കൂടുതൽ കാരണമൊന്നും വേണ്ട. മലപ്പുറത്തെ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ച ഫഹദ് ഇപ്പോൾ ട്രെയിനിങ്ങിലാണ്.

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം നേടിയ ശേഷമാണ് ഫഹദ് പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്തേക്കിറങ്ങുന്നത്. അരീക്കോടുള്ള പിഎസ്‌സി കോച്ചിങ് സെന്ററിൽ പരിശീലനത്തിനൊപ്പം  സുഹൃത്തുക്കളായ 7 പേർക്കൊപ്പമിരുന്നുള്ള കംബൈൻഡ് സ്റ്റഡിയും സജീവമാക്കി. 

പരീക്ഷാ പരിശീലനത്തിന്റെ കൂടുതൽ സമയവും പിഎസ്‌സിയുടെ മുൻ ചോദ്യപേപ്പറുകൾ വിശകലനം ചെയ്തുള്ള പഠനത്തിനു വിനിയോഗിച്ചു. ചോദ്യരീതി മനസിലാക്കാനും നിശ്ചിത സമയത്തിനുള്ളിൽ പരീക്ഷ എഴുതി പൂർത്തിയാക്കാനും ഇതുവഴി സാധിച്ചു.  ഉത്തരങ്ങൾക്കൊപ്പം പരമാവധി അനുബന്ധ വിവരങ്ങൾകൂടി ശേഖരിച്ചു പഠിച്ചെങ്കിൽ മാത്രമേ ഈ പഠനം കൊണ്ടു പ്രയോജനമുള്ളൂവെന്നും ഫഹദ് പറയുന്നു. 

തൊഴിൽ വീഥിയിലെ എൽഡിസി പരിശീലനം വളരെയേറെ നിലവാരം പുലർത്തുന്നതാണ്. പിഎസ്‌സിയുടെ മുൻകാല ചോദ്യപേപ്പറുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള  പരിശീലനം ഉദ്യോഗാർഥികളുടെ പിഎസ്‌സി എന്ന സ്വപ്നത്തിനു കൂട്ടാകുമെന്നും ഫഹദ്. 

സിവിൽ പൊലീസ് ഒാഫിസറിനൊപ്പം കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുത്ത തസ്തികകളിൽ   മാത്രമേ ഫഹദ് അപേക്ഷ നൽകാറുള്ളൂ. അതുകൊണ്ടുതന്നെ കൂടുതൽ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടില്ല.  മലപ്പുറം തോട്ടിലങ്ങാടി കണ്ണങ്ങാടൻ ഹൗസിൽ അധ്യാപകനായ ബീരാൻ കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. സഹോദരൻ യാസർ സർവകലാശാല അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം ലഭിച്ച് കാലിക്കറ്റ് സർവകലാശാലയിൽ ജോലി ചെയ്യുന്നു. ബിരുദ നിലവാരത്തിലുള്ള ഏതെങ്കിലും തസ്തികയിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് ഫഹദിന്റെ ആഗ്രഹം. 

‘‘പരീക്ഷാ പരിശീലന സമയത്ത് തൊഴിൽവീഥി അവിഭാജ്യ ഘടകമായിരുന്നു.  ഗണിതം, ഇംഗ്ലിഷ് എന്നിവയാണു പിഎസ്‌സി പരീക്ഷ എഴുതുന്നവർക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ വിഷയങ്ങൾ. ഈ രണ്ടു വിഷയങ്ങളുടെയും തൊഴിൽവീഥിയിലെ പരീക്ഷാ പരിശീലനം ശ്രദ്ധേയമാണ്. തൊഴിൽവീഥിയിൽ വരുന്ന മുൻ ചോദ്യപേപ്പറുകൾക്കൊപ്പം മോഡൽ ചോദ്യപേപ്പറുകളും ചെയ്തു പരിശീലിക്കാറുണ്ട്.   പിഎസ്‌സി ലക്ഷ്യം വയ്ക്കുന്നവർ പരമാവധി മാതൃകാ പരീക്ഷകൾ എഴുതി പരിശീലിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com