ഐഎഫ്എസ്-ൽ കേരളത്തിൽ ഒന്നാമൻ; സിവിൽ സർവീസിലും ഉന്നതവിജയം; വിഷ്ണുദാസ് പറയുന്നു

vishnu-das
SHARE

ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) പരീക്ഷയിൽ 16–ാം റാങ്ക് നേടിയ മഞ്ഞപ്പിള്ളിക്കാട്ടിൽ വിഷ്ണു ദാസിന് സിവിൽ സർവീസസ് പരീക്ഷയിൽ 304–ാം റാങ്ക്. ഐഎഫ്എസ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള റാങ്ക് പട്ടികയിൽ ഇടം നേടിയവരിൽ  ഒന്നാമനായിരുന്നു വിഷ്ണു. ഐഎഫ്എസ് വിജയത്തിളക്കത്തിനിടയിലും സിവിൽ സർവീസ് ആയിരുന്നു ലക്ഷ്യം. 

കോഴിക്കോട് എൻഐടിയിൽ നിന്നു ബിടെക്കും ഡൽഹി ഐഐടിയിൽ നിന്ന് എംടെക്കും വിജയിച്ചതിനു ശേഷമാണ് ‌സിവിൽ സർവീസ് ലക്ഷ്യത്തിലേക്കുള്ള തയാറെട‍ുപ്പ് വിഷ്ണു ആരംഭിക്കുന്നത്. സിവിൽ സർവീസിന്റെയും ഐഎഫ്എസിന്റെയും പ്രാഥമിക ഘട്ടപരീക്ഷകൾ ഒന്നാണ്. ഇതിനു ശേഷം  പ്രധാന പരീക്ഷയുടെ സിലബസിലാണ് മാറ്റങ്ങളുള്ളത്. ഇതിനാലാണ് സിവിൽ സർവീസിന് ഒപ്പം ഐഎഫ്എസ് പരീക്ഷയും എഴുതിയതെന്ന് വിഷ്ണ‍ു പറഞ്ഞു. ആദ്യം ഐഎഫ്എസ് ഫലമാണ് എത്തിയത്. കേരള ടൂറിസവും ഇന്ത്യ – ചൈന തർക്കവും കേരളത്തിൽ കഴിഞ്ഞ 2 വർഷങ്ങളിൽ ഉണ്ടായ പ്രളയവുമെല്ലാം സിവിൽ സർവീസ്  അഭിമുഖത്തിൽ ചോദ്യങ്ങളായി എത്തി. 

ആഴത്തിലുള്ള പത്രവായനയാണ് പൊതുവിജ്ഞാനം പരിശോധിക്കപ്പെടുന്ന അഭിമുഖത്തിൽ തുണയായതെന്ന് വിഷ്ണു പറഞ്ഞു. പിതാവ് ദാസ് പൈനാപ്പിൾ കർഷകനാണ്. മാതാവ് ബിന്ദു വീട്ടമ്മ. സഹോദരി ചന്ദന ദാസ്.

English Summary : Civil Service Success Story Of Vishnu Das, IFS Kerala Topper

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA