ADVERTISEMENT

ഹൈക്കോടതി അസിസ്റ്റന്റ് തോട്ടയ്ക്കാട്ടുകര കാരോത്തുകുടി കെ.എം. ഷിയാസിനു സിവിൽ സർവീസസ് പരീക്ഷയിൽ 422–ാം റാങ്ക്. സിവിൽ സർവീസിലേക്ക് 6 തവണ ശ്രമിച്ച ഷിയാസ് നാലാമത്തെ അഭിമുഖത്തിലാണു വിജയിച്ചത്. തോൽവിയിൽ പിന്മാറാതെ വീണ്ടും ശ്രമിക്കുക എന്നതാണ് തന്റെ വിജയമന്ത്രമെന്ന് അദ്ദേഹം പറയുന്നു. 

യുസി കോളജിൽ നിന്നു സൈക്കോളജിയിൽ ബിരുദവും കുസാറ്റിൽ നിന്ന് എംബിഎയും നേടിയ ശേഷം ടിസിഎസിൽ ചേർന്നു. 2016ൽ ഹൈക്കോടതി അസിസ്റ്റന്റായി ജോലി കിട്ടി. 3 വർഷം മുൻപ് അവധിയെടുത്തു സിവിൽ സർവീസ് ശ്രമം തുടങ്ങി. സ്വയം പരിശീലിക്കുകയായിരുന്നു. ഇക്കാലത്തു കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള സ്ഥാപനങ്ങളിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലകനായും പ്രവർത്തിച്ചു. ധനലക്ഷ്മി ബാങ്കിൽ നിന്നു വിരമിച്ച മുഹമ്മദ് കോയയുടെയും ഉമ്മു സെൽമയുടെയും മകനാണ്. ഭാര്യ: കോട്ടയ്ക്കൽ തറമ്മൽ കുടുംബാംഗം ഷഹറ സാദ. മകൻ: ഇർഫാൻ.  

English Summary: Civil Service Success Story Of Shiyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com