രണ്ടു ലക്ഷം ഉദ്യോഗാർഥികളെ പിന്തള്ളി റാങ്ക് ലിസ്റ്റിൽ ഒന്നാമത്; വിജയരഹസ്യം അറിയാം

siji-arya
SHARE

രണ്ടു ലക്ഷത്തിലധികം ഉദ്യോഗാർഥികളെ പിന്തള്ളി വനിതാ സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ തിരുവനന്തപുരം വെമ്പായം കൊഞ്ചിറ സ്വദേശി എ.എസ്.ആര്യയും എറണാകുളം പെരുമ്പാവൂർ സ്വദേശി എം.ജി.സിജിയും തിളക്കങ്ങളായി. 

പരീക്ഷയിൽ 73 മാർക്ക് നേടിയ സിജി മാർക്ക് അടിസ്ഥാനത്തിൽ ഒന്നാമതെത്തിയപ്പോൾ കായിക ഇനത്തിലെ വെയ്റ്റേജ് മാർക്കുകളടക്കം ചേർത്ത് ആര്യ ഒന്നാം റാങ്കുകാരിയായി. പരീക്ഷയിൽ 64.33 മാർക്ക് ലഭിച്ച ആര്യ സ്പോർട്സ് വെയ്റ്റേജ് 24.25 മാർക്കടക്കം 88.58 മാർക്കുമായി ഒന്നാം റാങ്ക് സ്വന്തമാക്കുകയായിരുന്നു. 2010 ൽ ഗോവയിൽ നടന്ന ദേശീയ ഖൊ–ഖൊയിൽ സ്വർണം നേടിയ ടീം അംഗമായിരുന്നു ആര്യ. 

തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്നു സിവിൽ എൻജിനീയറിങ് പൂർത്തിയാക്കിയ ആര്യ ഇപ്പോൾ തിരുച്ചിറപ്പള്ളിയിൽ റെയിൽവേ സുരക്ഷാ സേനയിൽ (ആർപിഎഫ്) കോൺസ്റ്റബിൾ പരിശീലനത്തിലാണ്. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലുമുണ്ട്. വനിതാ പൊലീസ് ജോലി സ്വീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അച്ഛൻ: ശേഖരപിള്ള. അമ്മ: ബി.പി.അജിത. ചേച്ചി അഖില മിലിട്ടറിയിൽ നഴ്സിങ് ഒാഫിസറാണ്. 

സ്പോർട്സ്, എൻസിസി വെയ്റ്റേജ് മാർക്കിന്റെ ബലത്തിൽ 10 പേർ സിജിയുടെ മുന്നിൽ റാങ്ക് ലിസ്റ്റിലുണ്ട്. നേരത്തേ എറണാകുളം ജില്ലയിലെ ബീറ്റ് ഫോറസ്റ്റ് ഒാഫിസർ റാങ്ക് ലിസ്റ്റിൽ അഞ്ചാം റാങ്ക് നേടിയിട്ടുണ്ട്, സിജി. അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ, കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റ് തുടങ്ങിയ ലിസ്റ്റുകളിലും ഉൾപ്പെട്ടു. 

ആലുവ യുസി കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം നേടിയ സിജി, എസ്ഐ ഉൾപ്പെടെ ബിരുദതല പരീക്ഷകൾക്കു പരിശീലനത്തിലാണിപ്പോൾ. 

പെരുമ്പാവൂർ മുടിക്കൽ മടപ്പാട്ട് ഹൗസിൽ ഗോപിയുടെയും കമലയുടെയും മകളാണ്. സഹോദരി സിനി സിഎ വിദ്യാർഥിനിയാണ്. 

‘തൊഴിൽവീഥിയും കോംപറ്റീഷൻ വിന്നറുമാണ് പഠനത്തിനു സ്ഥിരമായി ഉപയോഗിച്ചിരുന്നത്. സിലബസിന്റെ എല്ലാ മേഖലകളും കവർ ചെയ്ത് പൊലീസ്  പരീക്ഷയോടനുബന്ധിച്ച് തൊഴിൽവീഥി പ്രസിദ്ധീകരിച്ച പരിശീലനം ഏറെ മികച്ചതായിരുന്നു. മാതൃകാ പരീക്ഷകളും ഏറെ ഗുണം ചെയ്തു. ഇപ്പോഴും തൊഴിൽവീഥി സ്ഥിരമായി വായിക്കുന്നുണ്ട്’.

English Summary: Kerala PSC: Success Stories of Arya And Siji

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA