ADVERTISEMENT

ജെഇഇ അഡ്വാൻസ്ഡിൽ ഇന്ത്യയിൽ ടോപ്പറായ ചിരാഗ് ഫലോർ ഐഐടിയിലേക്കില്ല. യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) മാർച്ചിൽ തന്നെ ചേർന്നിരുന്നു ചിരാഗ്. പുണെയിലെ വീട്ടിലിരുന്ന് ഓൺലൈൻ വഴി ക്ലാസിൽ പങ്കെടുക്കുകയാണിപ്പോൾ. 

 

അഡ്വാൻസ്ഡിൽ 396ൽ 352 മാർക്കാണു ചിരാഗ് നേടിയത്. രാത്രി എംഐടി ക്ലാസ്, പകൽ ഐഐടി തയാറെടുപ്പ് എന്നതായിരുന്നു പരീക്ഷയ്ക്കു മുൻപുള്ള കുറെ ആഴ്ചകളിലെ ഷെഡ്യൂൾ. 

 

ഐഐടി, എംഐടി പ്രവേശനരീതികൾ താരതമ്യപ്പെടുത്തിയാലോ – 4 വർഷമാണ് ഐഐടി പ്രവേശനത്തിനായി തയാറെടുത്തതെന്നും ഇത്ര കടുപ്പവും വിശാലമായ സിലബസും മറ്റു പരീക്ഷകൾക്കില്ലെന്നും ചിരാഗ് പറയുന്നു. എംഐടിയിൽ വ്യക്തിത്വവും ശേഷികളും കൂടി വിലയിരുത്തിയുള്ള തിരഞ്ഞെടുപ്പുരീതിയാണ്. 

English Summary: JEE-Advanced topper Chirag Falor to skip studying at IITs, will head to MIT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com