ADVERTISEMENT

‘‘പണ്ടേയുള്ള പൂതിയാണ് ഡോക്ടറാവാൻ...’’ നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമത് എത്തിയ എസ്. ആയിഷയുടെ വാക്കുകളിൽ നിറയെ സന്തോഷം. നീറ്റ് പ്രവേശന പരീക്ഷയിൽ ദേശീയതലത്തിൽ 12ാം റാങ്കും ഒബിസി വിഭാഗത്തിൽ രണ്ടാം റാങ്കുമാണ് ആയിഷ നേടിയത്. പ്രവാസിയായ കൊയിലാണ്ടി കൊല്ലം ‘ഷാജി’യിൽ എ.പി. അബ്ദുൽ റസാക്കിന്റെയും ഷമീനയുടെയും മകളാണ്. കൊയിലാണ്ടി ഗവ. വിഎച്ച്എസ്എസിൽ നിന്ന് കഴിഞ്ഞ വർഷം പ്ലസ്ടുവിന് 98 % മാർക്ക് നേടി.

 

കഴിഞ്ഞ തവണ പ്രവേശന പരീക്ഷയിൽ 15,000 ആയിരുന്നു റാങ്ക്. തുടർന്ന് കോഴിക്കോട് റെയ്സ് എൻട്രൻസ് കോച്ചിങ് സെന്ററിൽ പരിശീലനം നേടി.

ആയിഷയുടെ സഹോദരൻ എസ്. അഷ്ഫാക് കൊല്ലം ടികെഎം കോളജിൽ ബിടെക് വിദ്യാർഥിയാണ്. സഹോദരി ആലിയ പ്ലസ്‌ വൺ വിദ്യാർഥി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ചേർന്നു പഠിക്കാനാണ് ആഗ്രഹമെന്നും ആയിഷ പറഞ്ഞു.

English Summary: Success Story of Ayisha, NEET Kerala Topper

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com