ADVERTISEMENT
ന്യൂഡൽഹി ∙ അസാധ്യമെന്നോർത്തു മോഹങ്ങൾ മനസ്സിലിട്ടു മൂടുന്നവർ ഒഡീഷയിലെ ഭാർഗഡ് സ്വദേശി ജയ്കിഷോർ പ്രധാനെ (64) കണ്ടുപഠിക്കണം. 33 വർഷത്തെ ബാങ്ക് ജോലിയിൽനിന്നു വിരമിച്ച ജയ്കിഷോർ കഴിഞ്ഞ ദിവസം എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിയായി ചേർന്നു. അതും മക്കളുടെ പ്രായമുള്ള മിട‌ുക്കർക്കൊപ്പം ‘നീറ്റ്’ പ്രവേശന പരീക്ഷയെഴുതി സർക്കാർ കോളജിൽ. എസ്ബിഐ ഡപ്യൂട്ടി മാനേജരായി 2016 ലാണു വിരമിച്ചത്. 1970 കളിൽ വിദ്യാർഥിയായിരിക്കെ മെഡിക്കൽ പഠനത്തിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബിഎസ്‌സി ഫിസിക്സ് ബിരുദം നേടി പ്രൈമറി സ്കൂൾ അധ്യാപകനായി.

1983 ൽ ബാങ്ക് ജീവനക്കാരനും. പഠനത്തിൽ സഹായിക്കുന്ന അച്ഛന്റെ ഓർമശക്തി കണ്ടു മക്കളാണ് നീറ്റെഴുതാൻ പ്രോത്സാഹിപ്പിച്ചത്. മൂത്തത് ഇരട്ടക്കുട്ടികളായിരുന്നു. ഇളയത് പത്താംക്ലാസിൽ പഠിക്കുന്ന മകനും. മൂത്ത കുട്ടികൾ ബിഡിഎസിനു പഠിക്കുന്നതിനിടെയായിരുന്നു അച്ഛന്റെ തയാറെടുപ്പ്. പഠനത്തിനു പ്രായപരിധിയില്ലെന്ന സുപ്രീം കോടതി വിധി ബലമായി. റാങ്ക് അൽപം പിന്നിൽ പോയെങ്കിലും ഭിന്നശേഷിക്കാർക്കുള്ള ക്വോട്ടയിൽ സർക്കാർ കോളജിൽ തന്നെ പ്രവേശനം കിട്ടി.

English Summary : Retired Odisha banker cracks NEET, now a first-year MBBS student
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com