ഏതു പ്രായക്കാർക്കും യോജിച്ച രീതിയിൽ വീടൊരുക്കാം; രാജ്യാന്തര പുരസ്കാരം കരസ്ഥമാക്കി മലയാളി വിദ്യാർഥി

HIGHLIGHTS
  • ജൂൺ 29ന് ഓൺലൈനിലൂടെ പുരസ്കാരദാന ചടങ്ങു നടക്കും
athul-dinesh
അതുൽ ദിനേശ്
SHARE

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ സൊസൈറ്റി ഓഫ് ആർട്സ് സംഘടിപ്പിച്ച സ്റ്റുഡന്റ് ഡിസൈൻ പുരസ്കാരം സ്വന്തമാക്കി അതുൽ ദിനേശ് എന്ന മലയാളി വിദ്യാർഥി. ഹോം സ്വീറ്റ് ഹോം എന്ന വിഭാഗത്തിൽ അതുൽ തയ്യാറാക്കിയ ' ഫോർ വാൾസ്' എന്ന ഡിസൈനിങ് ആശയത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അതുൽ കോട്ടയം സ്വദേശിയാണ്.

athul-dinesh-02
അതുൽ ദിനേശ്

സാമൂഹിക പ്രസക്തമായ 8 വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു വിദ്യാർഥികൾക്കായി ആർഎസ്എ മത്സരം സംഘടിപ്പിച്ചത്. എല്ലാ പ്രായക്കാർക്കും സൗകര്യപ്രദമായ രീതിയിൽ വീടുകളുടെ അകത്തളങ്ങൾ ഒരുക്കാൻ സാധിക്കുന്നത് എങ്ങനെ എന്നതായിരുന്നു അതുൽ തിരഞ്ഞെടുത്ത വിഷയം. ഓരോ വ്യക്തികൾക്കും വീടിന്റെ അകത്തളം അതിൽ ജീവിക്കുന്നവരുടെ ആവശ്യങ്ങൾക്കനുസരിച്ചു മെച്ചപ്പെടുത്താൻ സഹായിക്കുന്ന സർവീസ് ഡിസൈൻ ആപ്ലിക്കേഷൻ എന്ന ആശയമാണ് അവതരിപ്പിച്ചത്. ഇന്ത്യയിലെ വീടുകളും ജീവിതസാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് ആശയം വികസിപ്പിച്ചത്. ഇതിനായി ആറുമാസം നീണ്ട ഗവേഷണം നടത്തിയതായി അതുൽ പറയുന്നു.

രാജ്യാന്തരതലത്തിൽ മത്സരത്തിനായി സമർപ്പിക്കപ്പെട്ട ആയിരക്കണക്കിനു ഡിസൈനുകളിൽ നിന്നുമാണ് അതുലിന്റെ 'ഫോർ വാൾസ് ' സർവീസ് ഡിസൈൻ ആപ്ലിക്കേഷൻ എന്ന ആശയം പുരസ്കാരത്തിന് അർഹമായത്. കൊറോണാ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈനിലൂടെയായിരുന്നു അഭിമുഖം. മത്സരാർഥികൾ പങ്കുവെക്കുന്ന ആശയം പ്രാബല്യത്തിൽ വരുത്താനുള്ള സാധ്യതയും കൂടി കണക്കിലെടുത്താണ് വിദഗ്ധ സമിതി വിജയികളെ തിരഞ്ഞെടുത്തത്.

athul-dinesh-01
അതുൽ ദിനേശ്

രണ്ടു ലക്ഷം രൂപയും ഫെലോഷിപ്പും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 29ന് ഓൺലൈനിലൂടെ പുരസ്കാരദാന ചടങ്ങ് നടക്കും. മഹാത്മാഗാന്ധി സർവകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന ദിനേശിന്റെയും സ്കൂൾ അധ്യാപികയായ അമ്പിളിയുടെയും മകനാണ് അതുൽ.

അതുലിന് പുറമേ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർഥിനിയായ ധ്യാനി പരേഖും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ സമത്വം എന്ന വിഷയത്തിലാണ് ധ്യാനി മത്സരിച്ചത്.

English Summary: Athul Dinesh Royal Society Of Arts Student Design Award Winner

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS