വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ അപൂർവ നേട്ടവുമായി ഹർഷ : കോവിഡിനെ തോൽപ്പിച്ച് നേടിയത് ഫുൾ മാർക്ക്

career-channel-harsha-salil-vhse-rank-holder
ഹർഷ സലിൽ.
SHARE

പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നപ്പോൾ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് ഹരിപ്പാട് സ്വദേശിനിയായ ഹർഷ സലിൽ. വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ചരിത്രത്തിലാദ്യമായി ബയോളജി സയൻസിൽ മുഴുവൻ മാർക്കും നേടിയ ഹർഷ ഹരിപ്പാട് നടുവട്ടം വിഎച്ച്എസ്എസിലെ വിദ്യാർഥിനിയാണ്.  ഗവൺമെന്റ് വിഎച്ച്എസ്എസ് കാഞ്ഞങ്ങാട് സൗത്തിലെ വിദ്യാർത്ഥിയായ  മുഹമ്മദ് ഫൈസാനും ഹർഷക്കൊപ്പം ഈ അപൂർവ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 

ബയോളജി സയൻസ് (അഗ്രികൾച്ചർ) ആണ്  പ്ലസ് ടു പഠനത്തിനായി ഹർഷ തിരഞ്ഞെടുത്തിരുന്നത്. എഴുത്തു പരീക്ഷകൾ കൃത്യമായി എഴുതാൻ സാധിച്ചെങ്കിലും പ്രാക്ടിക്കൽ  പരീക്ഷകൾ നടക്കുന്ന സമയത്ത് കോവിഡ് ബാധിച്ചത്  അല്പം ആശങ്ക ള്ളവാക്കിയിരുന്നു. കോവിഡിനെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതക്കിടയിലാണ് കെമിസ്ട്രിയുടെ പ്രാക്ടിക്കൽ പരീക്ഷ നടന്നത്. എന്നിട്ടും ഫുൾ മാർക്കോടെ എല്ലാ വിഷയത്തിലും വിജയം കൈവരിക്കാൻ സാധിച്ചത്  ഹർഷയുടെ ചിട്ടയായ പഠനരീതിയിലൂടെയാണ്. ബയോളജി സയൻസിനൊപ്പം അധിക വിഷയമായി കണക്കും പഠിച്ചിരുന്നു.  സ്കൂളിലെ ക്ലാസിന് പുറമേ  വിക്ടേഴ്സ് ചാനലിലെ ക്ലാസുകളാണ് കണക്ക് പഠിച്ചെടുക്കാൻ സഹായകരമായത് എന്ന് ഹർഷ പറയുന്നു. പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി മെഡിസിന് ചേരാനാണ് ഹർഷയുടെ ആഗ്രഹം. 

പ്ലസ്ടു പരീക്ഷാഫലത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഹർഷയുടെ നേട്ടങ്ങൾ. ഹൈസ്കൂൾ പഠന കാലത്ത് അഖിലേന്ത്യാതലത്തിൽ നടത്തിയ മാത്സ് ആൻഡ് സയൻസ് ടാലന്റ് ടെസ്റ്റിൽ  രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇന്റർനാഷണൽ ആസ്ട്രോഫിസിക്സ് ആൻഡ് ആസ്ട്രോണമി മത്സരത്തിൽ  14 രാജ്യങ്ങളിൽനിന്നുള്ള  കുട്ടികളോട് മത്സരിച്ച് മൂന്നാംസ്ഥാനവും നേടി. ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയ ഏക ഇന്ത്യക്കാരിയാണ് ഹർഷ. ഇതിനുപുറമേ സംസ്ഥാനതലത്തിലും അഖിലേന്ത്യാ തലത്തിലുമുള്ള  നിരവധി മത്സരങ്ങളിൽ  പങ്കെടുത്ത് വിജയി ആയിട്ടുണ്ട്. 

vhse-rank-holder-harsha-salil
ഹർഷ സലിൽ.

കൃഷിയോടുള്ള താൽപര്യമാണ് ബയോളജി സയൻസ് അഗ്രികൾച്ചർ തിരഞ്ഞെടുക്കാൻ കാരണം. വീട്ടിലെ അടുക്കളത്തോട്ടത്തിൽ പച്ചക്കറി കൃഷി ചെയ്തു തുടങ്ങിയ ഹർഷ നാട്ടിൽ ജൈവകൃഷി ഇറക്കുന്നതിലും മുന്നിൽ തന്നെയുണ്ട്. 

സ്കൂളിലെ അധ്യാപകരുടെയും മാതാപിതാക്കളുടെയും പൂർണപിന്തുണ മൂലമാണ്  വിജയം കൈവരിക്കാൻ  എന്ന് ഹർഷ പറയുന്നു. നടുവട്ടം വി എച്ച് എസ് എസിലെ തന്നെ ഹയർസെക്കൻഡറി വിഭാഗം  അദ്ധ്യാപകരായ  സലിൽ കുമാറിന്റെയും ഷിഫോ മാധവന്റെയും ഏകമകളാണ് ഹർഷ. 

Content Summary : VHSE Results - Success story of Harsha Salil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA