സോളാർ രംഗത്ത് കരിയർ സ്വപ്നം കാണുന്നവരാണോ?; വഴികാട്ടിയാകും ഈ പുസ്തകം

success-story-of-sandhith-thandasherry
സന്ദിത്ത് തണ്ടാശ്ശേരി
SHARE

കേരളത്തിന്റെ ആദ്യത്തെ സോളർ ഫെറിയായ ‘ആദിത്യ’ സാങ്കേതികമായും സാമ്പത്തികമായും വിജയകരമായ നാലു വർഷം പിന്നിടുമ്പോൾ കൂടുതൽ പേരെ സോളർ രംഗത്തേക്ക് എത്തിക്കാൻ സോളർ ബോട്ടുകളെപ്പറ്റി സമഗ്ര പസ്തകം പുറത്തിറക്കിയിരിക്കുകയാണ് ആദിത്യയുടെ ശിൽപി സന്ദിത്ത് തണ്ടാശ്ശേരി. ഈ മേഖലയിൽ പരീക്ഷണങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്കും പരിസ്ഥിതി സൗഹൃദ സുസ്ഥിര ഗതാഗതം ആഗ്രഹിക്കുന്നവർക്കുമായാണ് ‘സോളർ ഇലക്ട്രിക് ബോട്ട്സ്’ എന്ന പുസ്തകമെന്നു സന്ദിത്ത് പറയുന്നു. 

‘ഉപരിതല ഗതാഗതത്തേക്കാൾ എത്രയോ മടങ്ങ് പരിസ്ഥിതി ലോലമാണ് ഗതാഗതത്തിന് ഉപയോഗിക്കുന്ന ജലാശയങ്ങൾ. ഇവിടെ മീഡിയം റോഡോ റെയിലോ അല്ല. അനേകായിരം ജീവജാലങ്ങളുള്ള ജലം ഒരുക്കുന്ന ആവാസ വ്യവസ്ഥയാണ്. മനുഷ്യനടക്കമുള്ള കരയിലെ എല്ലാ ജീവികൾക്കുമുള്ള ശുദ്ധജല സ്രോതസ്സാണ്. ജലവിഭവങ്ങളുടെ കലവറയാണ്. അതു മലിനമാകാതെ സംരക്ഷിക്കണമെന്ന അടിസ്ഥാന ശാസ്ത്ര തത്വം തന്നെയാണു  സോളർ ബോട്ടുകളുടെയും തത്വശാസ്ത്രം’–സന്ദിത്ത് തണ്ടാശ്ശേരി വിശദീകരിക്കുന്നു.

സോളർ ഇലക്ട്രിക് ബോട്ടുകളുടെ പ്ലാൻ, നിർമാണം, സാങ്കേതികത്വം കൂടാതെ ധനസഹായത്തിനുള്ള മാർഗങ്ങളും വിശദീകരിക്കുന്ന സംരഭകർക്കായുള്ള സമഗ്ര ഗൈഡാണു പുസ്തകം. ചാർട്ടുകൾ, ഗവേഷണം, വസ്തുതകൾ എന്നിവയടക്കം വിവിധ വശങ്ങൾ വ്യക്തമായി പുസ്തകം പ്രതിപാദിക്കുന്നുണ്ട്.സോളർ ഇലക്ട്രിക് ബോട്ടുകളെ സംബന്ധിച്ച 6 വിഷയങ്ങളാണു കൈകാര്യം ചെയ്യുന്നത്. 

1. എന്തുകൊണ്ട് സോളർ ബോട്ടുകൾ

2. ഫോസിൽ ഇന്ധന ബോട്ടുകളിൽ നിന്ന് എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു

3. സോളർ ഇലക്ട്രിക് ബോട്ട് നിർമാണത്തിൽ നിലവിലുള്ള വിവിധ സാങ്കേതിക വിദ്യകൾ

4 സോളർ ബോട്ട് ഡിസൈനിങ്

5. ബോട്ടിന്റെ പരീക്ഷണങ്ങൾ ട്രയലുകൾ, പ്രവർത്തനം, പരിപാലനം എന്നിവ

6. സോളർ ബോട്ട് ആദിത്യയുടെ പ്രത്യേകതകളും ജലഗതാഗത കാഴ്ചപ്പാടിൽ അതു വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളും.

കപ്പൽ, ബോട്ട് നിർമാണ, രൂപകൽപന രംഗങ്ങളിൽ ഇന്ത്യയുടെ അഭിമാനമായി വളർന്ന സന്ദിത്ത് തണ്ടാശ്ശേരി മദ്രാസ് ഐഐടിയിൽ നിന്നാണു നേവൽ ആർക്കിടെക്ചറിൽ ബിരുദം കരസ്ഥമാക്കിയത്. നവാൾട്ട് സോളർ ആൻഡ് ഇലക്ട്രിക് ബോട്ട്സ് എന്ന കമ്പനിയുടെ സിഇഒ ആണ്. ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് ഫെറിക്കുള്ള ഗസ്റ്റേവ് ട്രൂ അവാർഡ് ഈയിടെ കരസ്ഥമാക്കി. പുസ്തകം ആമസോൺ, www.solarelectricboats.in,  www.sandith.in എന്നിവ വഴി ലഭ്യമാണ്. ആപ്പിൾ ഐബുക്സ്, ആമസോൺ കിൻഡിൽ, കോബോ എന്നിവ വഴി ഇ–ബുക്ക് ഡൗൺലോഡ് ചെയ്യാം.

Content Summary : Success story of Sandhith Thandasherry, author of the book 'Solar Electric Boats' 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA