22–ാം വയസ്സിൽ ആദ്യ സർക്കാർ ജോലി, 27 വയസ്സിൽ പഞ്ചായത്ത് സെക്രട്ടറി; കെഎഎസിൽ ഒന്നാം റാങ്ക് വന്ന വഴി

HIGHLIGHTS
  • പഞ്ചായത്ത് സെക്രട്ടറിക്ക് പുതിയ ദൗത്യം
  • കെഎഎസ് സ്ട്രീം മൂന്നിൽ ഒന്നാം റാങ്ക്
Kerala Administrative Service Third Stream First Rank Holder V.Anoop  Kumar
വി.അനൂപ് കുമാർ
SHARE

കൊല്ലം ∙ കെഎഎസ് വിജ്ഞാപനമെത്തിയപ്പോഴാണ് വി.അനൂപ് കുമാറിന്റെ മനസ്സിൽ പഴയ സിവിൽ സർവീസ് മോഹം വീണ്ടുമുദിച്ചത്. ഇളമാട് പഞ്ചായത്ത് സെക്രട്ടറിയായ അനൂപ് കുമാർ ജോലിക്കൊപ്പമാണു പരിശീലനം നടത്തിയത്. പട്ടാഴി കൊല്ലൂർ ജംക്‌ഷൻ അമ്പാട്ടുവീട്ടിൽ പരേതനായ അധ്യാപകൻ വാസുദേവൻ പിള്ളയുടെയും റിട്ട. പോസ്റ്റ്മിസ്ട്രസ് ലളിതാമ്മയുടെയും മകനാണ്. ഭാര്യ ആർ.രേഖയും മക്കൾ വിനായകും വൈശാഖിയും അടങ്ങുന്നതാണു കുടുംബം.

∙ കെഎഎസ് തയാറെടുപ്പ് ?

പത്രവായന മുടങ്ങാത്ത ശീലമാണ്. കൂടുതൽ വിവരങ്ങൾക്കു മനോരമ ഇയർബുക്കിനെ ആശ്രയിച്ചു. ഒപ്പം, കഥയും നോവലുമടക്കം എല്ലാം വായിച്ചു. വളരെ തിരക്കുള്ള ജോലിയുള്ളപ്പോഴും രാത്രിസമയം വായനയ്ക്കു മാറ്റിവച്ചിരുന്നു. ഉദ്യോഗസ്ഥസംഘടനയായ കെജിഒഎ തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിന്റെ സഹകരണത്തോടെ നടത്തിയ കെഎഎസ് പരിശീലനത്തിൽ ശനിയും ഞായറും പങ്കെടുത്തു. പ്രിലിമിനറി പരീക്ഷയിൽ ജയിച്ചതോടെ 3 മാസം ലീവെടുത്തു പഠിച്ചു.

∙ സിവിൽ സർവീസിനു ശ്രമിച്ചിരുന്നോ ?

കൊല്ലം എസ്എൻ കോളജിൽനിന്നു ബിഎസ്‌സി ബയോടെക്നോളജി പൂർത്തിയാക്കിയ ഉടൻ ജോലി ലഭിച്ചു. 22–ാം വയസ്സിലാണ് ആദ്യ സർക്കാർ ജോലി നേടിയത് – പോസ്റ്റൽ അസിസ്റ്റന്റ്. പഠിക്കുന്ന സമയത്തു സിവിൽ സർവീസ് മനസ്സിൽ ആഗ്രഹമായി ഉണ്ടായിരുന്നു. 2010–11 കാലത്ത് അതിനുവേണ്ടി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

∙ പഞ്ചായത്തിലെ ജോലി ആസ്വദിച്ചിരുന്നോ?

27–ാം വയസ്സിലാണു പഞ്ചായത്ത് സെക്രട്ടറിയായി നേരിട്ടു പിഎസ്‌സി നിയമനം കിട്ടിയത്. സർക്കാരിന്റെ ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളുടെ നടത്തിപ്പുകാരനാകാൻ അവസരം ലഭിച്ചു. കെഎഎസിന്റെ ഭാഗമായുള്ള നിയമനവും ഗ്രാമവികസനവുമായി ബന്ധപ്പെട്ട വകുപ്പിലാകണമെന്നാണ് ആഗ്രഹം.

Content Summary : Kerala Administrative Service Third Stream First Rank Holder V.Anoop Talks About His Success

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ACHIEVERS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA