ADVERTISEMENT

സിംഗപ്പൂർ: ഓർമ രൂപീകരണത്തിനു സഹായിക്കുന്ന മസ്തിഷ്ക പ്രവർത്തനം കണ്ടെത്തി മലയാളി ഗവേഷക. നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സ്കൂൾ ഓഫ് മെഡിസിനിലെ മലയാളി ഗവേഷക വിദ്യാർഥിനി അമൃത ബിനോയി ഉൾപ്പെടുന്ന സംഘമാണ് കണ്ടെത്തൽ നടത്തിയത്.

 

യുഎസിലെ സൊസൈറ്റി ഫോർ ന്യൂറോ സയൻസിന്റെ ‘ദ് ജേണൽ ഓഫ് ന്യൂറോ സയൻസിൽ’  ആണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. അസോഷ്യേറ്റ് പ്രൊഫസറായ മലയാളി ഡോ. സജികുമാർ ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. 

 

ഹിപ്പോകാംപസ് എന്ന മസ്തിഷ്കഭാഗത്തിന്റെ സിഎ2  (CA2) ഉപമേഖലയിലെ വിവര വിശകലന പ്രക്രിയ സംബന്ധിച്ചായിരുന്നു പഠനം. കൊച്ചി സ്വദേശി അഡ്വ. ബിനോയ് തോമസിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ മിനി മാത്യുവിന്റെയും മകളാണ് അമൃത. ഭർത്താവ് കോട്ടയം സ്വദേശി നോബിൾ ടോമി പടിയറ.

 

Content Summary : New Research About How Our Brain Creates Memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com